ഭാരത് ജോഡോ ന്യായ് യാത്ര അരുണാചൽ പ്രദേശിൽ,ചൈനയുടെ അതിക്രമം വർധിച്ചു

ഇറ്റാനഗര്‍ . ഭാരത് ജോഡോ ന്യായ് യാത്ര അരുണാചൽ പ്രദേശിൽ പ്രവേശിച്ചതിന് പിന്നാലെ ചൈന വിഷയത്തിൽ മോദി സർക്കാരിനെ കടന്നാക്രമിച്ച് കോണ്ഗ്രസ്.ആരും ഇന്ത്യൻ അതിർത്തി മുറിച്ചു കടക്കുകയോ, സ്ഥലം കൈക്കലാക്കുകയോ ചെയ്തിട്ടില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന ചൈനയുമായുള്ള ചർച്ചയിൽ രാജ്യത്തിന്റെ നിലപാടിനെ ദുർബലപ്പെടുത്തിയെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ്.
പ്രധാനമന്ത്രി മോദിയുടെ പ്രസ്താവന രാജ്യത്തിനു വേണ്ടി ജീവൻ ത്യജിച്ച 20 സൈനികരെ അപമാനിക്കുന്നതാണ്, ലഡാക്കിലും അരുണാചൽ പ്രദേശിലും ചൈനയുടെ അതിക്രമം വർധിച്ചു എന്നും ജയറാം രമേശ്‌ കുറ്റപ്പെടുത്തി.
ഭാരത്‌ ജോഡോ ന്യായ് യാത്ര അസമിൽ ശനിയാഴ്ച ഉച്ചയോടെയാണ് അരുണാചൽ പ്രദേശിൽ എത്തിയത്. ഇന്ന് ന്യോകം ലപാങ്ങിൽ നിന്ന് മാലോ തരിൻ സർക്കാർ ഹയർസെക്കൻഡറി സ്കൂൾ മൈതാനം വരെ പദയാത്രയിൽ പങ്കെടുത്ത ശേഷം യാത്ര ഇന്ന് വീണ്ടും അസമിൽ തിരിച്ചെത്തും.

Advertisement