മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

കോഴിക്കോട്.മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. കോഴിക്കോട് ഒളവണ്ണയിലെ മുനീർ – ഫാത്തിമ സനാ ദമ്പതികളുടെ മകൻ മുഹമ്മദ് അയാസ് ആണ് മരിച്ചത്. ഇന്ന് പുലർച്ചയായിരുന്നു സംഭവം. മുലപ്പാൽ നൽകിയശേഷം കുട്ടിയെ ഉറക്കിയിരുന്നു. രാവിലെ ഉറക്കം ഉണരാത്തതിനെ തുടർന്ന് ശ്രദ്ധിച്ചപ്പോഴാണ് കുട്ടിയെ മരിച്ചതായി കണ്ടെത്തിയത്.

Advertisement