സിപിഎം കമ്പനിക്കുരുക്കില്‍

തിരുവനന്തപുരം .എക്‌സാലോജിക് – സിഎംആര്‍എല്‍ ഇടപാടിൽ രജിസ്ട്രാർ ഓഫ് കമ്പനീസ് പിടിമുറുക്കിയതോടെ പ്രതിസന്ധിലായി
ഇടതു ക്യാമ്പ്.കേരള രജിസ്ട്രാർ ഓഫ് കമ്പനീസ് നടത്തിയ പരിശോധനയിൽ മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്കും
എക്സാലോജിക്കിനും പ്രത്യേകമായി പണം നൽകിയതായി കണ്ടെത്തിയിരുന്നു.
നൽകിയ സേവന വിവരങ്ങളുടെ കണക്കുകൾ
നൽകാൻ കഴിയാത്തതിനാൽ വിശദ അന്വേഷണം വേണമെന്നു കേരള ആർഒസിയും ശുപാർശ ചെയ്തിട്ടുണ്ട്.
പുതിയ നീക്കങ്ങങ്ങളുടെ പശ്ചാത്തലത്തിൽ
സിപിഎം വിഷയം ഗൗരവമായി
എടുത്തിട്ടുണ്ട്.ലോക്സഭ തിരഞ്ഞെടുപ്പ്
മുന്നിൽ കണ്ടു രാഷ്ട്രീയമായി വിഷയത്തെ
പരമാവധി പ്രതിരോധിക്കാനാണ് ആലോചന.

Advertisement