മണിപ്പൂർ , മോറെയിലെ വെടിവെപ്പിൽ ചികിത്സയിലിരുന്ന ഒരു സൈനികന് കൂടി വീരമൃത്യു

മണിപ്പൂർ .മോറെയിലെ വെടിവെപ്പിൽ ചികിത്സയിലിരുന്ന ഒരു സൈനികന് കൂടി വീരമൃത്യു.ഗുരുതരമായി പരിക്കേറ്റ രണ്ടു സൈനികരെ വിദഗ്ധ ചികിത്സയ്ക്കായി ഇംഫാലിലേക്ക് എയർ ലിഫ്റ്റ് ചെയ്തു.ഇന്നലെ പുലർച്ചെയാണ്‌ മോറെയിലെ സൈനിക ക്യാമ്പിന് നേരെ അക്രമികൾ വെടിവെപ്പ് നടത്തിയത്.വെടിവെപ്പിൽ ഇതുവരെ രണ്ട് സൈനികർക്കാണ് ജീവൻ നഷ്ടമായത്.സൈനിക ക്യാമ്പുകൾക്ക് നേരെ ബോംബറിഞ്ഞതായും തീയിട്ടതായും റിപ്പോർട്ടുകളുണ്ട്.ആക്രമണത്തിൽ പിന്നിൽ കുക്കി വിഭാഗം എന്ന് സുരക്ഷാസേന ആരോപിച്ചു. സംഭവത്തിന് പിന്നാലെ അസം റൈഫിൾസിലെ കൂടുതൽ സംഘം മേഖലയിൽ എത്തി അക്രമികൾക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.മോറെയിൽ ഒരു പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തതിനെ പിന്നാലെയാണ് ഉറങ്ങിക്കിടന്ന സൈനികർക്ക് നേരെയുള്ള അപ്രതീക്ഷിത ആക്രമണം.

Advertisement