പൗരത്വ (ഭേദഗതി) നിയമം നടപ്പാക്കുക തന്നെ ചെയ്യും: അമിത് ഷാ

പൗരത്വ (ഭേദഗതി) നിയമം (സിഎഎ) നടപ്പാക്കുമെന്ന് ഒരിക്കല്‍ കൂടി വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 
ഇത് ഈ നാടിന്റെ നിയമമാണ്. അത് നടപ്പാക്കുക തന്നെ ചെയ്യുമെന്നും ആര്‍ക്കും തടയാനാവില്ലെന്നും അമിത് ഷാ പറഞ്ഞു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഈ വിഷയത്തില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. 
കൊല്‍ക്കത്തയില്‍ ബിജെപിയുടെ സോഷ്യല്‍ മീഡിയ, ഐടി വിഭാഗം അംഗങ്ങളുടെ പ്രത്യേക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. സിഎഎ നടപ്പിലാക്കുകയെന്നത് പാര്‍ട്ടിയുടെ പ്രതിബദ്ധത കൂടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisement