രാജ്യം മുഴുവൻ യാത്രകൾ നടത്തിയ രാഹുൽ ഗാന്ധി പൗരത്വ ഭേദഗതി നിയമത്തിനെതിരേ മിണ്ടിയില്ല ,മുഖ്യമന്ത്രി

മലപ്പുറം.സിഎഎ വിഷയത്തിൽ രാഹുൽ ഗാന്ധിക്കും കോൺഗ്രസിനുമെതിരെ വിമർശനവുമായി മുഖ്യമന്ത്രി.
പലകാര്യങ്ങൾപ്പറഞ്ഞ് രാജ്യം മുഴുവൻ യാത്രകൾ നടത്തിയ രാഹുൽ ഗാന്ധി പൗരത്വ ഭേദഗതി നിയമത്തിനെതിരേ മിണ്ടിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസിന് ഇക്കാര്യത്തിൽ വ്യക്തമായ നിലപാടില്ലെന്നും മുഖ്യമന്ത്രി. മലപ്പുറത്ത് ഭരണഘടനാ സംരക്ഷണ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി

പൗരത്വം ഭേദഗതി നിയമം ചടങ്ങൾ വന്നപ്പോൾ പ്രതികരണം ചോദിച്ച മാധ്യമപ്രവർത്തകരോട് കോൺഗ്രസ് അധ്യക്ഷൻ ഖാർഗേയും സംഘടനാ സെക്രട്ടറി കെ സി വേണുഗോപാലും ആലോചിക്കട്ടേ എന്നു പറഞ്ഞ് ചിരിയ്ക്കുന്നു. ഈ ചിരി തീ തിന്നുന്ന കോടിക്കണക്കിനാളുകളെ നോക്കിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു

ദേശീയ തലത്തിൽ കോൺഗ്രസിന് നിലപാടില്ല. രാഹുൽ ഗാന്ധിയും മിണ്ടിയില്ല.പാർലമെൻ്റിൽ ചർച്ച നടന്നപ്പോൾ കേരളത്തിൽ നിന്നുള്ള കോൺഗ്രസ് എംപിമാർ മൂലയ്ക്കിലിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങിൽമത സാമുദായിക സംഘടനകളുടെ പ്രതിനിധികൾ, സാംസ്കാരിക പ്രവർത്തകർ, വയനാട് ,മലപ്പുറം പൊന്നാനി മണ്ഡലങ്ങളിലെ ഇടതുമുന്നണി സ്ഥാനാർത്ഥികൾ, തുടങ്ങിയവർ പങ്കെടുത്തു

Advertisement