ഇനി ഡെത്ത് ഓവറുകളിൽ ബാറ്റർമാർ വിയർക്കും; ഐപിഎല്ലിൽ ബൗളർമാർക്ക് അനുകൂലമായ മാറ്റത്തിനൊരുങ്ങി ബിസിസിഐ

മുംബൈ:
ക്രിക്കറ്റ് ആരാധകർ ഏറെ കാത്തിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിലെ പുതിയ സീസണിൽ നിർണ്ണായക മാറ്റത്തിനൊരുങ്ങി ബിസിസിഐ. ബൗളർമാർക്ക് അനുകൂലമായാണ് ബിസിസിഐ മാറ്റത്തിന് ഒരുങ്ങുന്നത്. ഒരോവറിൽ ബൗളർക്ക് രണ്ട് ബൗൺസർ അനുവദിക്കുന്നതാണ് പുതിയ നിയമം.
സെയ്ദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയത് വിജയകരമായതിനു പിന്നാലെയാണ് ഐ.പി.എല്ലിലും ഇത് നടപ്പാക്കാൻ തീരുമാനിച്ചത്. ഒരു ഓവറിൽ രണ്ട് ബൗൺസർ ഏറിയാൻ അനുവദിക്കുന്നത് ഡെത്ത് ഓവറ ബാറ്റർമാരെ കുഴക്കാൻ ബൗളർമാർക്ക് ഇത് കൂടുതൽ ഗുണം ചെയ്യും. അവസാന ഓവറുകളിലെല്ലാം ഇതൊരു വജ്രായുധമായി ബൗളർക്ക് ഉപയോഗിക്കാനാകുമെന്നും ഇന്ത്യൻ പേസർ ജയദേവ് ഉനദ്കട്ട് പ്രതികരിച്ചു. കഴിഞ്ഞ സീസണിൽ ഇംപാക്റ്റ് പ്ലയർ നിയമം കൊണ്ടുവന്നത് വൻ വിജയമായിരുന്നു.

Advertisement