ഇന്ത്യ സഖ്യത്തിന്റെ കോ ഓർഡിനേഷൻ കമ്മിറ്റി ഇന്ന് യോഗം ചേർന്നേക്കും

ന്യൂ ഡെൽഹി :
മുന്നണിക്കുള്ളിലെ പാർട്ടികൾ തമ്മിൽ തർക്കം മുറുകുന്നതിനിടെ ഇന്ത്യ സഖ്യത്തിന്റെ കോ ഓർഡിനേഷൻ കമ്മിറ്റി ഇന്ന് ചേരുമെന്ന് റിപ്പോർട്ട്. 12 പാർട്ടികൾ മുൻ യോഗങ്ങളിൽ പങ്കെടുത്തിട്ടുണ്ടെങ്കിലും ഇന്നത്തെ യോഗത്തിൽ ആരൊക്കെ പങ്കെടുക്കുമെന്ന് വ്യക്തമല്ല. പ്രധാന നേതാക്കൾ പങ്കെടുക്കില്ലെന്ന് അറിയിച്ചതോടെ കോൺഗ്രസ് വിളിച്ച വിശാല യോഗം മാറ്റിവെച്ചിരുന്നു.
ഇന്ത്യ സഖ്യത്തിന്റെ നേതൃസ്ഥാനം ഏത് പാർട്ടി കയ്യാളം എന്നതിനെ ചൊല്ലിയാണ് തർക്കം മുറുകുന്നത്. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെയാണ് തർക്കം രൂക്ഷമായത്. കോൺഗ്രസിനേറ്റ കനത്ത പരാജയത്തോടെയാണ് കോൺഗ്രസിന്റെ നേതൃസ്ഥാനം ചോദ്യം ചെയ്യപ്പെട്ട് തുടങ്ങിയത്

Advertisement