കർണാടക ശിവമോഗയിൽ കണ്ണൂർ സ്വദേശിയായ ടാപ്പിംഗ് തൊഴിലാളി കുത്തേറ്റ് മരിച്ചു

ബംഗ്ലൂരു:
കർണാടകയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. കണ്ണൂർ ഇരിട്ടി വെളിമാനം സ്വദേശി സിജു വലിയപറമ്പിൽ(44) ആണ് കൊല്ലപ്പെട്ടത്. കർണാടക ശിവമോഗയിലാണ് സംഭവം. ടാപ്പിംഗ് തൊഴിലാളിയായിരുന്നു കൊല്ലപ്പെട്ട സിജു. ഒപ്പം ജോലി ചെയ്തിരുന്നയാളാണ് സിജുവിനെ കുത്തിയതെന്നാണ് വിവരം.

Advertisement