രാഷ്ട്രീയ രജ്‌പുത് കർണിസേന അധ്യക്ഷന്‍റെ കൊലപാതകം, രാജസ്ഥാനിൽ ഇന്ന് ബന്ദ്

Advertisement

ജയ്പൂര്‍ . രാഷ്ട്രീയ രജ്‌പുത് കർണിസേന അധ്യക്ഷൻ സുഖ്ദേവ് സിങ് ഗോഗമേദിയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് രാജസ്ഥാനിൽ ഇന്ന് ബന്ദ് .കൊലപാതകത്തിൽ ജുഡീഷണൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് കർണി സേന ബന്ദിന് ആഹ്വാനം ചെയ്തത്.ജയ്പൂരിൽ സംഘർഷം വ്യാപിക്കാതിരിക്കാൻ പോലീസ് സുരക്ഷാ ശക്തമാക്കി.

സംഭവത്തിൽ ഗോൾഡി ബ്രാർസംഘം ഉത്തരവാദിത്വം ഏറ്റെടുത്തെങ്കിലും,കേസിൽ ഇതുവരെ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.പ്രതികൾക് ഉള്ള അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.അക്രമത്തിൽ ചികിത്സയിൽ കഴിയുന്ന സുഖ് ദേവിന്റെ സുരക്ഷാ ഉദ്യോഗസ്ഥന്റെ നില ഗുരുതരമായി തുടരുന്നു

Advertisement