രണ്ട് വര്‍ഷത്തിനിടെ 36.45 കോടിക്ക് പകരം 4370 കോടി രൂപയുടെ ഖനനം, തമിഴ് നാട്ടിൽ അനധികൃത മണൽ ഖനനം രൂക്ഷമെന്ന് ഇഡി

ചെന്നെ.തമിഴ് നാട്ടിൽ അനധികൃത മണൽ ഖനനം രൂക്ഷമെന്ന് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. രണ്ട് വർഷത്തിനിടെ 4370 കോടി രൂപയുടെ ഖനനമാണ് നടന്നത്. പെർമിറ്റ് പ്രകാരം 36.45 കോടിയുടെ വ്യാപാരം മാത്രമെ നടക്കാൻ പാടുള്ളു. ഖനനത്തിന് അനുമതി നൽകിയത് 195.37 ഹെക്ടറിൽ മാത്രമാണ്. എന്നാൽ

നിലവിൽ ഖനനം നടക്കുന്നത് 987.01 ഹെക്ടറിലെന്നും ഇഡി ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു. 4.05 ലക്ഷം യൂണിറ്റാണ് അനുമതി പ്രകാരം വിൽക്കേണ്ടത്. നിലവിൽ 27.70 ലക്ഷം യൂണിറ്റ് വിൽപന നടത്തുന്നു. 24 ലക്ഷം യൂണിറ്റ് അനധികൃതമായി ഖനനം ചെയ്യുന്നതാണ്. ശാസ്ത്രീയ സർവെകൾ, ഡ്രോണുകൾ ഉപയോഗിച്ചുള്ള പഠനം, ഐഎസ്ആർഒയ്ക്ക് കീഴിലെ നാഷണൽ റിമോട്ട് സെൻസിങ് സെൻ്ററിലെ സാറ്റലൈറ്റ് ഇമേജറി ഡാറ്റ എന്നിവയുടെ പഠനത്തിൻ്റെ അടിസ്ഥാനത്തിൽ ഇഡിയുടെ റിപ്പോർട്ട്. മണൽ ക്വാറികളിൽ ഇഡി കഴിഞ്ഞ ദിവസങ്ങളിൽ റെയ്ഡ് നടത്തുകയും കലക്ടർമാർക്ക് നോട്ടിസ് അയക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ സംസ്ഥാന സർക്കാർ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിന് നൽകിയ മറുപടിയിലാണ് ഇഡി ഇക്കാര്യം വ്യക്തമാക്കിയത്.

Advertisement