ഇറാന്‍ വിമാനത്താവളത്തില്‍ 66.7 ഡിഗ്രി സെല്‍ഷ്യസ്,ലോകത്ത് പലയിടത്തും 50കടന്നു, ഭൂലോകം വറചട്ടിയാവുന്നു

ബീജിങ്. ലോകത്തിന്റെ വിവിധ ഭാഗങ്ങള്‍ കടുത്ത ഉഷ്ണതരംഗത്തിന്റെ പിടിയില്‍. തിങ്കളാഴ്ച ഇറാന്‍ വിമാനത്താവളത്തില്‍ 66.7 ഡിഗ്രി സെല്‍ഷ്യസ് ചൂട് രേഖപ്പെടുത്തി.

ചൈനയിലും അമേരിക്കയിലും താപനില 50 ഡിഗ്രി കടന്നു. ചൈനയുടെ വടക്കുപടിഞ്ഞാറന്‍ മേഖലയായ സിന്‍ജിയാങ്ങിലെ സാന്‍ബാവോയിലാണ് റെക്കോഡ് താപനിലയായ 52.2 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയത്.

ആറുമാസംമുമ്ബ് രേഖപ്പെടുത്തിയ 50.3 ഡിഗ്രി സെല്‍ഷ്യസായിരുന്നു ഇതുവരെയുള്ളതില്‍ ഉയര്‍ന്ന താപനില. കലിഫോര്‍ണിയയിലെ ഡെത്ത് വാലിയില്‍ തിങ്കളാഴ്ച താപനില 53.9 ഡിഗ്രി സെല്‍ഷ്യസായി. ലോകം തീച്ചൂളയായി മാറുകയാണെന്ന് അന്താരാഷ്ട്ര കാലാവസ്ഥാ ഏജന്‍സി മുന്നറിയിപ്പ് നല്‍കി. സ്‌പെയിന്‍, ഫ്രാന്‍സ്, ഗ്രീസ്, ക്രൊയേഷ്യ, തുര്‍ക്കിയ എന്നിവിടങ്ങളില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസ് കടക്കും. ഇറ്റലിയില്‍ ചില ഭാഗങ്ങളില്‍ ഇത് 48 ഡിഗ്രി വരെയെത്തിയേക്കാം. ഏപ്രില്‍മുതല്‍ ഏഷ്യയിലെ വിവിധ രാജ്യങ്ങളില്‍ ചൂട് ഉയര്‍ന്ന നിലയിലാണ്.

ലോകത്തെ ഏറ്റവും ചൂടേറിയ ജൂണാണ് കഴിഞ്ഞതെന്ന് യൂറോപ്യന്‍ യൂണിയന്റെ കാലാവസ്ഥാ നിരീക്ഷണ ഏജന്‍സി അറിയിച്ചിരുന്നു.

Advertisement