വാർത്താനോട്ടം

2023 നവംബർ 28 ചൊവ്വ

BREAKING NEWS

👉 ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവം: മലപ്പുറത്ത് മന്ത്രി അബ്ദുൾ റഹിമാൻ്റെ വീട്ടിൽ മന്ത്രി സഭാ യോഗം ചേർന്നു.

👉ഓയൂരിലെ ആറ് വയസ് കാരിയെ തട്ടികൊണ്ട് പോയ സംഭവം;കാർ കേന്ദ്രീകരിച്ച് അന്വേഷണം, കല്ലുവാതുക്കൽ നിന്ന് കാർ പോയ വഴികളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നു.

👉ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയ സംഘാംഗത്തിൻ്റെ രേഖാചിത്രം പുറത്ത് വിട്ടു;
അന്വേഷണം ഊർജിതം

👉 സിൽക്യാര തുരങ്കം;തൊഴിലാളികളെ ഇന്ന് പുറത്തെത്തിക്കാൻ ശ്രമം തുടരുന്നു

🌴 കേരളീയം 🌴

🙏 കൊല്ലം ഓയൂരില്‍ ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയി പത്തു ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട സംഘത്തെ സംസ്ഥാനത്തുടനീളം തെരഞ്ഞ് പോലീസും ജനവും. ഓയൂര്‍ സ്വദേശി റെജിയുടെ മകള്‍ അബിഗേല്‍ സാറ റെജിയെയാണ് തട്ടിക്കൊണ്ടുപോയത്. മൂത്ത മകന്‍ ജോനാഥനൊപ്പം വൈകുന്നേരം 4.45 നു ട്യൂഷന് പോകുമ്പോഴായിരുന്നു സംഭവം.

🙏ഓയൂര്‍ കാറ്റാടിമുക്കില്‍ വെള്ള സ്വിഫ്റ്റ് ഡിസയര്‍ കാറില്‍ എത്തിയ സംഘമാണ് തട്ടിക്കൊണ്ടുപോയത്. കുഞ്ഞിനെ കണ്ടെത്താന്‍ രാത്രിയിലും തെരച്ചില്‍. പോലീസിനു പുറമേ, നാട്ടുകാരും യുവജന സംഘടനാ പ്രവര്‍ത്തകരും മാത്രമല്ല വിവിധ പ്രദേശങ്ങളില്‍നിന്ന് എത്തിയവരും അന്വേഷണത്തിനിറങ്ങി.

🙏ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ കുറ്റമറ്റ അന്വേഷണം ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാന പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടു. പൊലീസ് ഊര്‍ജിതമായി അന്വേഷിക്കുകയാണ്. സംഭവം സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

🙏നവകേരള സദസിലും ബസിലും ബോംബ് വയ്ക്കുമെന്ന് ഭീഷണിക്കത്ത്. ഗതാഗത മന്ത്രിയുടെ ഓഫീസില്‍ ലഭിച്ച ഭീഷണിക്കത്ത് ഡിജിപിക്കു കൈമാറി. കന്‍റോണ്‍മെന്റ് പൊലീസ് കേസെടുത്തു.

🙏പൗരത്വ നിയമം നടപ്പാക്കില്ലെന്ന് ആദ്യം പറഞ്ഞത് കേരളമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറത്ത് നവകേരള സദസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതു സര്‍ക്കാരായതുകൊണ്ടാണ് അങ്ങനെ പറയാന്‍ കഴിഞ്ഞത്.

🙏കെ റെയില്‍ പദ്ധതി യാഥാര്‍ത്ഥ്യമാക്കണമെന്ന് നവകേരള സദസില്‍ ആവശ്യപ്പെട്ട പാണക്കാട് കുടുംബാംഗം ഹസീബ് തങ്ങളോട് ‘കെ റെയില്‍ പോലൊരു മികച്ച പദ്ധതി നടപ്പിലാക്കാതിരിക്കാനാവില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. ഹസീബ് തങ്ങള്‍ തന്നെയാണ് ഇക്കാര്യം സാമൂഹ്യ മാധ്യമങ്ങളിലൂടെ വെളിപെടുത്തിയത്.

🙏നവകേരള സദസിന് വേദിയാകുന്ന എറണാകുളം പെരുമ്പാവൂര്‍ ഗവണ്‍മെന്റ് ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ മതിലും സ്റ്റേജും കൊടിമരവും പൊളിക്കണമെന്ന് സംഘാടക സമിതി. സംഘാടക സമിതി ചെയര്‍മാന്‍ ബാബു ജോസഫ് നഗരസഭാ സെക്രട്ടറിക്കു നല്‍കിയ കത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്.

🙏തിരൂരില്‍ നവകേരള സദസില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാവിനെ പാര്‍ട്ടി അംഗത്വത്തില്‍നിന്ന് സസ്‌പെന്‍ഡു ചെയ്തു. മലപ്പുറം ഡിസിസി അംഗം എപി മൊയ്തീനെയാണ് മലപ്പുറം ഡിസിസി പ്രസിഡന്റ് വിഎസ് ജോയി സസ്പെന്‍ഡു ചെയ്തത്.

🙏കുസാറ്റ് ദുരന്തത്തിനു പിറകേ സ്‌കൂള്‍ ഓഫ് എന്‍ജിനിയറിംഗ് പ്രിന്‍സിപ്പല്‍ ഡോ. ദീപക് കുമാര്‍ സാഹുവിനെ മാറ്റി. രജിസ്ട്രാര്‍ക്കു പ്രിന്‍സിപ്പല്‍ നല്‍കിയ കത്ത് പുറത്തായതിനു പിറകേയാണ് നടപടി.

🙏കുസാറ്റില്‍ തിക്കിലും തിരക്കിലുംപ്പെട്ട് നാലു പേര്‍ മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. സുരക്ഷാ വീഴ്ച അടക്കം പരിശോധിച്ച് വിശദീകരണം നല്‍കാന്‍ ആലുവ റൂറല്‍ എസ്.പിക്കും കൊച്ചി സര്‍വകലാശാലാ രജിസ്ട്രാര്‍ക്കും മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.

🙏പ്രമുഖ വ്യവസായിയും ധനലക്ഷ്മി ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ സി.കെ. ഗോപിനാഥന്‍ അന്തരിച്ചു. 70 വയസായിരുന്നു. പാലക്കാട് കൂറ്റനാട് സ്വദേശിയാണ്.

🙏തൃശൂരില്‍ രണ്ടു വ്യാജ ഡോക്ടര്‍മാര്‍ പിടിയിലായി. കുന്നംകുളം, തൃശൂര്‍ കിഴക്കേക്കോട്ട എന്നിവിടങ്ങളിനിന്നാണ് പൈല്‍സ്, ഫിസ്റ്റുല രോഗങ്ങള്‍ക്കു പാരമ്പര്യ ചികിത്സ നടത്തിയവര്‍ പിടിയിലായത്. കുന്നംകുളം യൂണിറ്റി ആശുപത്രിക്കു സമീപം പൈല്‍സ്, ഫിസ്റ്റുല ക്ലിനിക് നടത്തിയിരുന്ന ബംഗാളി ത്രിദീപ് കുമാര്‍ റോയ്, കിഴക്കുംപാട്ടുകര താഹോര്‍ അവന്യൂവില്‍ മുപ്പതു വര്‍ഷമായി ഹോമിയോ ക്ലിനിക് നടത്തിയിരുന്ന ദിലീപ് കുമാര്‍ സിക്തര്‍ എന്നിവരാണ് പിടിയിലായത്.

🙏ന്യൂസിലന്‍ഡിലേക്കും ഇസ്രായേലിലേക്കും ജോലി വിസ നല്‍കാമെന്നു വാഗ്ദാനം നല്‍കി ഒന്നരക്കോടി രൂപയോളം കബളിപ്പിച്ച കേസില്‍ സുല്‍ത്താന്‍ബത്തേരി സ്വദേശി ബാബു മാത്യുവിനെ മുണ്ടക്കയം പൊലീസ് അറസ്റ്റു ചെയ്തു.

🙏മലേഷ്യയിലേയ്ക്ക് തൊഴില്‍ വിസ വാഗ്ദാനം ചെയ്ത് രണ്ടു ലക്ഷം രൂപാ വീതം തട്ടിയ കേസില്‍ കന്യാകുമാരി വേദനഗര്‍ ഇരുളപ്പപുരം ബാവാ കാസിമിനെ (49) പൊലീസ് അറസ്റ്റു ചെയതു.

🙏കോഴിക്കോട് വളയത്ത് ബീഹാര്‍ സ്വദേശി മാലികിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്കു ജീവപര്യന്തം തടവുശിക്ഷ. ബീഹാര്‍ സ്വദേശി ബച്ചന്‍ ഋഷിയെയാണ് വടകര സെഷന്‍സ് കോടതി ശിക്ഷിച്ചത്. അര ലക്ഷംരൂപ പിഴത്തുക കൊല്ലപ്പെട്ട മാലികിന്റെ ഭാര്യക്കു നല്‍കണം. 2022 മെയ് 21 നാണ് വളയം – കല്ലാച്ചി റോഡ് പണിക്കെത്തിയ തൊഴിലാളി മാലിക് കൊല്ലപ്പെട്ടത്.

🙏അര കിലോയോളമുള്ള കല്ല് മൂത്രസഞ്ചിയില്‍നിന്നു നീക്കം ചെയ്തു. ഓച്ചിറ സ്വദേശി അബ്ദുല്‍ റഹ്‌മാന്‍ കുഞ്ഞ് എന്ന 65 കാരന്റെ മൂത്ര സഞ്ചിയില്‍ നിന്നാണ് 15 സെന്റീമീറ്റര്‍ വലിപ്പമുള്ള രണ്ട് കല്ലുകളാണ് അടൂര്‍ ലൈഫ് ലൈന്‍ ആശുപത്രിയിലെ യൂറോളജി വിഭാഗം നീക്കം ചെയ്തത്.

🇳🇪 ദേശീയം 🇳🇪

🙏ഉത്തര കാശിയിലെ സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിയ 41 തൊഴിലാളികളെ പുറത്തിറക്കാന്‍ ഡ്രില്ലിംഗ് പുനരാരംഭിച്ചെങ്കിലും രക്ഷാദൗത്യം വൈകുന്നു. അതിവേഗം തുരക്കാനുള്ള എന്‍ജിനിയറിംഗ് സംവിധാനങ്ങളുള്ള കരസേനയുടെ സഹായം തേടാത്തതിനെതിരേ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

🙏പാലിന്റെയും മാംസത്തിന്റെയും ഉല്‍പാദനത്തില്‍ രാജ്യത്ത് ഉത്തര്‍പ്രദേശിന് ഒന്നാം സ്ഥാനം. ആകെ പാല്‍ ഉല്‍പ്പാദനത്തില്‍ 15.72 ശതമാനവും ഉത്തര്‍പ്രദേശില്‍നിന്നാണ്. മൊത്തം മാംസ ഉല്‍പാദനത്തിലെ 12.20 ശതമാനവും യുപിയില്‍നിന്നാണ്.

🙏കര്‍ണാടകയില്‍ തൊള്ളായിരത്തോളം ഗര്‍ഭഛിദ്രം നടത്തിയ ഡോക്ടര്‍ പിടിയിലായി. ഡോ. ചന്ദന്‍ ബല്ലാല്‍ എന്നയാളും സഹായിയും ലാബ് ടെക്നീഷ്യനുമായ നിസാറുമാണ് പിടിയിലായത്. മൂന്നു വര്‍ഷത്തിനിടെയാണ് ഇവര്‍ ഇത്രയേറെ അബോര്‍ഷന്‍ നടത്തിയത്.

🇦🇺 അന്തർദേശീയം 🇦🇽

🙏യുഎസിലെ ഇന്ത്യന്‍ അംബാസഡര്‍ തരണ്‍ജിത് സിംഗ് സന്ധുവിനെ ഖാലിസ്ഥാന്‍ വിഘടനാവാദികളെ പിന്തുണയ്ക്കുവര്‍ വളഞ്ഞുവച്ചു. ന്യൂയോര്‍ക്കിലെ ഗുരുദ്വാര സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴാണ് സംഭവം. കാനഡയില്‍ ഹര്‍ദീപ് സിംഗ് നിജ്ജറിനെ കൊലപ്പെടുത്തിയതിനു പിറകില്‍ യുഎസ് അംബാസഡര്‍ തരണ്‍ജിത്ത് സിംഗാണെന്ന് ആരോപിച്ചാണു തടഞ്ഞുവച്ചത്.

🙏ഹമാസ്- ഇസ്രയേല്‍ വെടിനിര്‍ത്തല്‍ കരാര്‍ രണ്ടു ദിവസത്തേക്കുകൂടി നീട്ടി. ഖത്തര്‍ വിദേശകാര്യ വക്താവ് മാജിദ് അല്‍ അന്‍സാരിയാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ പ്രഖ്യാപിച്ച നാലു ദിവസത്തെ വെടിനിര്‍ത്തല്‍ ഇന്നലെ അവസാനിക്കാനിരിക്കേയാണ് ഇരുകൂട്ടരും രണ്ടു ദിവസത്തേക്കുകൂടി വെടിനിര്‍ത്തല്‍ നീട്ടാന്‍ തയാറായത്.

Advertisement