വർക്കലയിൽ സമാനമായ രീതിയിൽ മറ്റൊരു കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം നടന്നതായി പരാതി

Advertisement

തിരുവനന്തപുരം. വർക്കലയിൽ സമാനമായ രീതിയിൽ മറ്റൊരു കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം നടന്നതായി പരാതി.നവംബര്‍ 15ന് ആണ് സംഭവം. അയിരൂരിൽ വെള്ള കാറിൽ എത്തിയ 4 അംഗ സംഘം തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത് 11 വയസ്സുള്ള പെൺകുട്ടിയെ സ്കൂളിലേക്ക് പോകാൻ നിന്ന കുട്ടിയെ വാ പൊത്തി കാറിൽ കയറ്റാൻ ശ്രമിച്ചു എന്ന് പരാതി

പെൺകുട്ടി ബഹളം വച്ചതോടെ വഴിയിൽ ഉപേക്ഷിച്ചെന്നും മാതാവ്. സംഭവത്തിൽ മാതാവ് അയിരൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. എന്നാല്‍ കുട്ടിയുടെ വാക്കുകള്‍ കല്‍പ്പിതകഥയെന്ന സംശയത്തില്‍ പൊലീസ് അവഗണിച്ചുവെന്നും മാതാവ് പറയുന്നു.

വര്‍ക്കല മേഖലയിലേക്കാണ് ഓയൂരിലെ തട്ടിക്കൊണ്ടുപോകലിലെ അന്വേഷണം ഇപ്പോള്‍ നീളുന്നത്. അയിരൂരിലെ സംഭവത്തില്‍ പൊലീസ് വീട്ടിലെത്തിയെങ്കിലും കാര്യമായ അന്വേഷണം ഉണ്ടായില്ല. മകള്‍ സ്കൂളില്‍പോകാന്‍ ഒരുങ്ങിനില്‍ക്കുന്നത് കണ്ട് ആണ് അമ്മ കുളിക്കാനായി പോയത്.ഈ സമയം പറമ്പിന്‍റെ അപ്പുറം റോഡില്‍ ഒരു വെള്ളക്കാര്‍ സ്റ്റാര്‍ട്ട് ചെയ്ത നിലയില്‍ ഉണ്ടായിരുന്നു. കുളിച്ചു തിരികെ വന്നപ്പോള്‍ മകളെ കണ്ടില്ല. സ്കൂള്‍ ബസ് വരാറായി മകളെവിടെപ്പോയി എന്ന ആശങ്കയില്‍ അവര്‍ സ്ഥലവാസികളെ വിളിച്ചുകൂട്ടുകയും അവര്‍ പലവഴിക്ക് അന്വേഷിക്കാനായി പോവുകയും ചെ്യതു. അല്‍ർപം കഴിഞ്ഞ് അവരിലൊരാള്‍ കുട്ടിയെ കണ്ടെത്തി തിരികെ എത്തിച്ചു.പരിഭ്രാന്തയായ കുട്ടിപറഞ്ഞത് ഞെട്ടിക്കുന്നകഥയാണ്.

ഫിഷ് ടാ ങ്കില്‍ നോക്കി നില്‍ക്കെ ഒരാള്‍ വന്ന് വായും മൂക്കുംപൊത്തി എടുത്തുപകൊണ്ടുപോയി ശ്വാസംമുട്ടിപ്പിടഞ്ഞപ്പോള്‍ മൂക്ക് സ്വതന്ത്രമാക്കി. കാറിലേക്ക് കയറ്റാന്‍ നോക്കിയപ്പോള്‍ കുട്ടി ഓടി രക്ഷപ്പെട്ടു. വീടിന് പിന്നിലെ വഴി അറിയില്ലാതിരുന്ന കുട്ടി അകലേക്ക് ആണ് പോയത്. ഇതിനിടെ നാട്ടുകാര്‍ കണ്ടെത്തി തിരികെ എത്തിക്കുകയായിരുന്നു. എസ്എച്ച്ഒ ചോദ്യം ചെയ്തെങ്കിലും കുട്ടി മെനഞ്ഞുണ്ടാക്കിയ കഥയാണെന്ന് പറഞ്ഞു. പൊലീസിനെ ഭയന്നാണ് കുട്ടി വന്നത്. അമ്മ കാര്‍ കണ്ടകഥ പറഞ്ഞെങ്കിലും അത് പൊലീസ് പരിഗണിച്ചില്ലെന്നും പറയുന്നു.

Advertisement