സിജിഐയില്‍ തീര്‍ത്ത ‘കൂറ്റന്‍ ബ്രാ’ പ്രദര്‍ശിപ്പിച്ച് വാകോള്‍ ഇന്ത്യ; സ്തനാര്‍ബുദ ബോധവത്ക്കരണ വീഡിയോ വൈറല്‍

കമ്പ്യൂട്ടര്‍ ജനറേറ്റഡ് ഇമേജിനറി ( Computer Generated Imagery-സിജിഐ) ഉപയോഗിച്ച് സൃഷ്ടിച്ച സ്തനാര്‍ബുദ ബോധവത്ക്കരണ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നു. #WacoalKnowsBreast എന്ന ഹാഷ്ടാഗോടെ വാകോള്‍ ഇന്ത്യ എന്ന അടിവസ്ത്ര നിര്‍മ്മാതാക്കളാണ് ഈ പരസ്യം നിര്‍മ്മിച്ചത്.

സ്താനാര്‍ബുദ ബോധവത്ക്കരണ പ്രചാരണത്തിന് വേണ്ടിയായിരുന്നു വീഡിയോ നിര്‍മ്മിക്കപ്പെട്ടത്. ഒക്ടോബര്‍ ഒന്ന് മുതല്‍ ഒക്ടോബര്‍ 31 വരെയാണ് സ്തനാര്‍ബുദ ബോധവത്കരണ മാസമായി ആചരിക്കുന്നത്. “ഞങ്ങളുടെ ഹൃദയത്തോട് ചേർന്നുള്ള ഒരു ലക്ഷ്യത്തിനായി ഞങ്ങൾ പുതിയ ഉയരങ്ങളിലെത്തുകയാണ്. സ്തനാർബുദ കാരണങ്ങളെക്കുറിച്ചുള്ള അവബോധവും പ്രവർത്തനവും പ്രചരിപ്പിക്കുന്നതിൽ തങ്ങളോടൊപ്പം ചേരൂ, നമുക്ക് ഒരുമിച്ച് ഒരു മാറ്റമുണ്ടാക്കാൻ കഴിയും ” എന്ന കുറിപ്പോടൊയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്.

ക്യാൻസർ പേഷ്യന്‍റ്സ് എയ്ഡ് അസോസിയേഷനുമായി ചേർന്ന് വാകോൾ ഇന്ത്യ, ”എന്ന സ്തനാർബുദ ബോധവൽക്കരണ കാമ്പെയ്ന്‍റെ ഭാഗമായി പ്രവര്‍ത്തിക്കുന്നുവെന്ന് ഫാഷൻ നെറ്റ്‌വർക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. ‘ഇന്ത്യയിൽ മാത്രമല്ല, ആഗോളതലത്തിലും സ്തനാർബുദ ബോധവൽക്കരണം നിർണായകമായതിനാൽ, ഈ മേഖലയിൽ കാര്യമായ സ്വാധീനം സൃഷ്ടിക്കുന്നതിനുള്ള ഞങ്ങളുടെ സമർപ്പണം ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന സിപിഎഎയുമായി സഹകരിക്കുന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. നിരന്തരമായി ഇത്തരം പരിശ്രമങ്ങള്‍ പിന്തുണ ആവശ്യമുള്ള എല്ലാ സ്ത്രീകളിലേക്കും എത്തുകയും അവര്‍ക്ക് പ്രയോജനം ചെയ്യുമെന്നും തങ്ങള്‍ ആമാര്‍ത്ഥമായി പ്രതീക്ഷിക്കുന്നു.” വാകോള്‍ ഇന്ത്യ സിഒഒയായ പൂജ മെറാനി പറഞ്ഞു.

ഒക്ടോബര്‍ മാസം പിങ്ക് മാസം എന്ന് അറിയപ്പെടുന്നു. ഈ മാസം സ്താനാര്‍ബുദ ബോധവത്ക്കരണ മാസമായി പൊതുവെ അംഗീകരിക്കുന്നു. സ്തനാര്‍ബുദ രോഗികളില്‍‌ രോഗത്തെ കുറിച്ചുള്ള ബോധവത്ക്കരണത്തിനും അവര്‍ക്ക് മാനസിക പിന്തുണ നല്‍കുന്നതിനുള്ള ബോധവത്ക്കരണത്തെ കുറിച്ചും മറ്റ് ആരോഗ്യപ്രശ്നങ്ങളെ കുറിച്ചും സമൂഹത്തെ ബോധവത്ക്കരിക്കുന്നതിനും രോഗം നേരത്തെ കണ്ടെത്തി ചികിത്സ തേടുന്നതിന്‍റെ പ്രാധാന്യത്തെ കുറിച്ച് അവബോധമുണ്ടാക്കുന്നതിനും ഈ മാസം പ്രത്യേക പരിഗണന നല്‍കുന്നു.

Advertisement