ലളിതമായ ഉമിനീർ പരിശോധന വഴി സ്താനാർബുദ സാധ്യത കണ്ടെത്താൻ സാധിക്കുമെന്ന് ബ്രിട്ടീഷ് ശാസ്ത്രജ്ഞർ

Advertisement

ലണ്ടൻ: ലളിതമായ ഉമിനീർ പരിശോധന വഴി സ്താനാർബുദ സാധ്യത കണ്ടെത്താൻ സാധിക്കുമെന്ന് യുകെയിലെ ശാസ്ത്രജ്ഞർ. ബ്രീട്ടനിലെ മാ‍ഞ്ചസ്റ്റർ സർവകലാശാലയിലെ ഗവേഷകരാണ് ഈ ഉമിനീർ പരിശോധന വികസിപ്പിച്ചത്

ഈ ഗവേഷണത്തിൻറെ ഭാഗമായി 2500 സ്ത്രീകളെ 10 വർഷത്തോളം നിരന്തരമായി നിരീക്ഷിച്ചതായി ഗവേഷകർ പറയുന്നു.

ഇതിൽ 644 പേർക്ക് സ്താനാർബുദം ഉണ്ടായി.

ഉമിനീർ പരിശോധനയ്ക്കൊപ്പം ഇവരുടെ വൈദ്യശാസ്ത്ര, ജീവ ചരിത്രവും പരിശോധിച്ചപ്പോൾ അർബുദബാധിതരായവരിൽ 50 ശതമാനത്തിൻറെയും രോഗസാധ്യത കൃത്യമായി പ്രവചിക്കാനായതായി ഗവേഷകർ അവകാശപ്പെടുന്നു.

നേരത്തേ രോഗസാധ്യത നിർണയിച്ച്‌ മരുന്നുകൾ കഴിക്കാൻ ആരംഭിച്ചാൽ പ്രതിവർഷം 2000 സ്ത്രീകളെയെങ്കിലും സ്താനാർബുദത്തെ തുടർന്നുണ്ടാകുന്ന മരണത്തിൽ നിന്ന് രക്ഷിക്കാൻ സാധിക്കുമെന്ന് മാഞ്ചസ്റ്റർ സർവകലാശാലയിലെ പ്രഫസർ ഗാരെത് ഇവാൻസ് പറഞ്ഞു.

സ്തനാർബുദ കേസുകളിൽ അഞ്ചിലൊന്നും വരുന്നത് 50 വയസ്സിന് താഴെയുള്ള സ്ത്രീകൾക്കാണ്. ഇവർക്ക് ഈ ഉമിനീർ പരിശോധന ഉപകാരപ്രദമാകുമെന്ന് ഗവേഷകർ പറയുന്നു.

സ്താനാർബുദ നിർണയത്തിനുള്ള മാമോഗ്രാം പരിശോധന സാധാരണ ഗതിയിൽ 40-50 വയസ്സിന് മുകളിലുള്ള സ്ത്രീകൾക്കാണ് നിർദ്ദേശിക്കപ്പെടുന്നത്.

ഇതിൽ നിന്ന് വ്യത്യസ്തമായി ഈ ഉമിനീർ പരിശോധന 30 വയസ്സ് മുതൽ തന്നെ സ്ത്രീകളിൽ ആരംഭിക്കാമെന്ന് ഗവേഷകസംഘം നിർദ്ദേശിക്കുന്നു.

ഇന്ത്യയിലെ സ്ത്രീകളിൽ പൊതുവേ കണ്ടു വരുന്ന അർബുദമാണ് സ്തനാർബുദം. വൻ നഗരങ്ങളിലെ 25-30 ശതമാനം സ്ത്രീകളും സ്തനാർബുദ ബാധിതരാണ്.

പ്രായം കൂടും തോറും സ്തനാർബുദ സാധ്യതകളും ഉയരും. 50നും 59നും ഇടയിൽ പ്രായമുള്ള സ്ത്രീകളിലാണ് സ്തനാർബുദ സാധ്യത കൂടുതൽ. ഈ അർബുദം നേരത്തെ തിരിച്ചറിയുന്നത് രോഗമുക്തി സാധ്യത വർധിപ്പിക്കുന്നു.

Advertisement