സ്തനാർബുദത്തിന് പുതിയ മരുന്ന് കണ്ടുപിടിച്ചതായി അബുദാബി ആരോഗ്യ വകുപ്പ്

അബുദാബി:സ്തനാർബുദത്തിന് പുതിയ മരുന്ന് കണ്ടുപിടിച്ചതായി അബുദാബി ആരോഗ്യ വകുപ്പ് അറിയിച്ചു. യു.കെ.യിലെ ആസ്ട്രസിനെക്ക വികസിപ്പിച്ചെടുത്ത ‘എൻഹെർടു’ എന്ന മരുന്ന് ഹെർ2 – പോസിറ്റീവ് മെറ്റസ്റ്റാറ്റിക് സ്തനാർബുദത്തിന് ഫപ്രദമാണെന്ന് ആരോഗ്യവകുപ്പ് പറഞ്ഞു.

അമേരിക്കയിലെ ഫുഡ് ആൻഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷനിൽനിന്ന് മരുന്നിന് അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

പ്രതീക്ഷാജനകമായ ഒട്ടേറെ ഫലങ്ങൾ ഉണ്ടെങ്കിലും എല്ലാതരം സ്തനാർബുദങ്ങൾക്കും മരുന്ന് അനുയോജ്യമല്ല. എങ്കിലും അർബുദ ചികിത്സയോടുള്ള രോഗിയുടെ പ്രതികരണം വർധിപ്പിക്കാൻ പുതിയ കണ്ടുപിടിത്തം സഹായകരമാകുമെന്നാണ് വിലയിരുത്തൽ.

Advertisement