എസ് സി എസ് ടി നിയമ പഠന ബോധവൽക്കരണ സെമിനാർ

കരുനാഗപ്പള്ളി: പോലീസ് സബ് ഡിവിഷൻ്റെ ആഭിമുഖ്യത്തിൽ എസ് സി എസ് ടി നിയമ പഠന ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. ഓച്ചിറ ഗവൺമെന്റ് ഐടിഐയിൽ വച്ച് നടത്തിയ എസ് സി എസ് ടി നിയമ പഠന ബോധവൽക്കരണ സെമിനാർ ഇൻസ്പക്ടർ സ്റ്റേഷൻ ഹൗസ് ഓഫിസർ എ.നിസാമുദ്ദീൻ ഉദ്ഘാടനം ചെയ്തു. എസ് സി എസ് ടി മോണിറ്ററിംഗ് കമ്മിറ്റി അംഗം എൻ. വേലായുധൻ അദ്ധ്യക്ഷത വഹിച്ചു.

മോണിറ്ററിംഗ് കമ്മിറ്റി അംഗങ്ങൾ ആയ ശങ്കരൻ, ബിജു. കൃഷ്ണൻകുട്ടി, ഐടിഐ പ്രിൻസിപ്പൽ പി.എസ് .സാജു, വരദ രാജൻ എന്നിവർ പ്രസംഗിച്ചു. ഓച്ചിറ സബ് ഇൻസ്പെക്ടർ നിയാസ് എ.സ്വാഗതം പറഞ്ഞു. അഡ്വ.അജയഘോഷ് നിയമത്തെ കുറിച്ചും , ബ്ളോക്ക് പട്ടികജാതി വികസന ഓഫീസർ ശ്രീമതി മഞ്ജു.ഡി എസ് സി എസ് ടി വിഭാഗത്തിന് സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള വിവിധ പദ്ധതികളെ കുറിച്ചും ക്ളാസ്സുകൾ എടുത്തു. ഓച്ചിറ പോലീസ് സ്റ്റേഷൻ റൈറ്റർ സുധീന്ദ്രൻ നന്ദിയും പറഞ്ഞു

Advertisement