കോവൂർ ഗവ.എൽ പി സ്കൂളിൽ ക്ലാസ്സ് മുറികളുടെ ഉദ്ഘാടനം

Advertisement

മൈനാഗപ്പള്ളി. കോവൂർ ഗവ.എൽ.പി സ്കൂളിൽ മുൻ എം.പി അഡ്വ.കെ.സോമപ്രസാദ് പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച 35 ലക്ഷം ഉപയോഗിച്ച് നിർമാണം പൂർത്തിയാക്കിയ നാല് ക്ലാസ് മുറികളുടെ ഉദ്ഘാടനം മുൻ രാജ്യസഭ എം
പി അഡ്വ കെ സോമപ്രസാദ് നിർവഹിച്ചു.
എം എൽ എ ഫണ്ടിൽ നിന്നും ലഭ്യമാക്കിയ ഡിജിറ്റൽ ഉപകരങ്ങളുടെ ഉദ്ഘാടനം കോവൂർ കുഞ്ഞുമോൻ എം എൽ എ നിര്‍വഹിച്ചു.
മൈനാഗപ്പള്ളി പഞ്ചായത്ത് പ്രസിഡൻ്റ് പി.എം സെയിദ് അധ്യക്ഷത വഹിച്ചു.ചവറ എ. ഇ. ഒ ,പി.സജി എൽ.എസ് എസ് വിജയികളെ അനുമോദിച്ചു.സംസ്ഥാന തല ചെസ്സ് ചാമ്പ്യൻ ആയ എസ് ഡി ജാനകിയെ ചടങ്ങിൽ അനുമോദിച്ചു.

ഹെഡ്മിസ്ട്രസ്സ് ഐ.ബീന സ്വാഗതവും എസ്.എം .സി ചെയർമാൻ എം.കെ.പ്രദീപ് നന്ദിയും പറഞ്ഞു.
മൈനാഗപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബി. സേതുലക്ഷ്മി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാജി രാമചന്ദ്രൻ,വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ സജിമോൻ,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷീബ സിജു, വാർഡ് മെമ്പർ ലാലി ബാബു,രജനി സുനിൽ,തേവലക്കര ഗ്രാമപഞ്ചായത്ത് അംഗം ബിജി ആൻറണി ,ബിജി കുമാരി,രാധിക ഓമനക്കുട്ടൻ,കെ.പി ജലാലുദ്ദീൻ,കെ.ഗോപകുമാർ,കോട്ടൂർ നൗഷാദ്, അൻവർ ഇസ്മയിൽ,വി ശ്രീലത എന്നിവർ സംസാരിച്ചു

Advertisement