രാജസ്ഥാനിൽ ഗലോട്ട് – പൈലറ്റ് പക്ഷക്കാരെ ഹൈക്കമാൻഡ് പരിഗണിച്ചു

ജയ്പൂര്‍.രാജസ്ഥാനിൽ 2020ലെ രാഷ്ട്രീയ പ്രതിസന്ധിയിൽ അശോക് ഗലോട്ടിനെ പിന്തുണച്ച 5 സ്വതന്ത്ര എംഎൽഎമാരെ ഉൾപ്പടെ 35 സിറ്റിംഗ് എംഎൽഎമാരും കോൺഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടികയിൽ ഇടം നേടി. ഇതുവരെ പ്രഖ്യാപിച്ച സ്ഥാനാർത്ഥിപ്പട്ടികയിൽ 21 മന്ത്രിമാരാണ് വീണ്ടും ജനവിധി തേടുന്നത്. ആദ്യ രണ്ട് പട്ടികയിലും ഗലോട്ട് – പൈലറ്റ് പക്ഷക്കാരെ ഹൈക്കമാൻഡ് പരിഗണിച്ചു.അതേസമയം, ഗലോട്ടിനെ മുഖ്യമന്ത്രി പദത്തിൽ ഉറപ്പിച്ചു നിർത്താൻ മുന്നിൽ നിന്ന് പോരാടിയ മന്ത്രിമാരായ ശാന്തി ധരിവാൾ ,മഹേഷ് ജോഷി കൂടാതെ മുതിർന്ന നേതാവ് ധർമ്മേന്ദ്ര റാത്തോഡ് എന്നിവർ രണ്ടാംഘട്ട സ്ഥാനാർത്ഥിപ്പട്ടികയിലും പുറത്തായി.സീറ്റ് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് അശോക് ഗലോട്ട് .

അതേസമയം സ്ഥാനാർത്ഥി നിർണയത്തിന് പിന്നാലെയുള്ള പൊട്ടിത്തെറി ബിജെപിയിൽ തുടരുകയാണ്.സീറ്റ് നിഷേധിക്കപ്പെട്ട നേതാക്കളുടെ അണികൾ പരസ്യ പ്രതിഷേധവുമായി രംഗത്തുണ്ട്

Advertisement