രാജസ്ഥാനില്‍ ബിജെപി പടയോട്ടത്തില്‍ കോണ്‍ഗ്രസ് വീഴുന്നു

ജയ്പൂര്‍ . രാജസ്ഥാനില്‍ ബിജെപി പടയോട്ടം. ആദ്യ ഫല സൂചനകളില്‍ രാജസ്ഥാനില്‍ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നെങ്കിലും ബിജെപി വ്യക്തമായമുന്നേറ്റം നടത്തി. വോട്ടെണ്ണലിന്റെ ആദ്യ സൂചനകളില്‍ കോണ്‍ഗ്രസിന് മുന്‍ തൂക്കം ലഭിച്ചെങ്കിലും പിന്നീട് ബി ജെ പി ലീഡ് പിടിക്കുകയായിരുന്നു. വീണ്ടും ഫലങ്ങള്‍ മാറി മറിഞ്ഞു. ഇടക്ക് കോണ്‍ഗ്രസ് മുന്നില്‍ കയറിയെങ്കിലും വീണ്ടും ബി ജെ പി.

നിലവിലെ സൂചനകള്‍ പ്രകാരം രാജസ്ഥാനില്‍ ബി ജെ പി 105 സീറ്റിലും കോണ്‍ഗ്രസ് 80 സീറ്റില്‍ കോണ്‍ഗ്രസുമാണ് മുന്നില്‍. സ്വതന്ത്രര്‍ ഉള്‍പ്പെടേയുള്ള മറ്റുള്ളവര്‍ 15 ് സീറ്റുകളില്‍ മുന്നിലുണ്ട്. വോട്ടെണ്ണല്‍ പൂര്‍ത്തിയായതിന് പിന്നാലെ പുറത്ത് വന്ന എക്‌സിറ്റ് പോള്‍ സര്‍വ്വേകളില്‍ രാജസ്ഥാനില്‍ ബി ജെ പിക്ക് വലിയ മുന്നേറ്റമായിരുന്നു അവകാശപ്പെട്ടിരുന്നത്. അഞ്ച് വര്‍ഷം മാറുമ്പോള്‍ ഭരണം മാറുമെന്ന ചരിത്രം സംസ്ഥാനം ആവര്‍ത്തിക്കാന്‍ പോകുകയാണെന്ന് ഏറെക്കുറെ ആളുകള്‍ ഉറപ്പിച്ചു.

ആകെ 200 സീറ്റുകളുള്ള സംസ്ഥാനത്ത് 199 സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്ന് ഒരു സീറ്റിലെ തിരഞ്ഞെടുപ്പ് മാറ്റിവെക്കുകയായിരുന്നു. 199 സീറ്റില്‍ 100 സീറ്റുകളാണ് അധികാരം പിടിക്കാന്‍ വേണ്ടത്.

Advertisement