ഓപ്പറേഷൻ അജയ് , ആറാമത്തെ വിമാനം ഡൽഹിയിൽ എത്തി

Advertisement

ന്യൂഡെല്‍ഹി . ഇസ്രായേലിൽ കുടുങ്ങിയ ഇന്ത്യക്കാരെ മടക്കി കൊണ്ടുവരുന്ന ഓപ്പറേഷൻ അജയ് ദൗത്യത്തിന്റെ ഭാഗമായുള്ള ആറാമത്തെ വിമാനം ഡൽഹിയിൽ എത്തി. രണ്ട് നേപ്പാൾ പൗരന്മാർ അടക്കം 143 യാത്രക്കാരാണ് മടങ്ങിയെത്തിയത്. കേന്ദ്ര മന്ത്രി ഫഗ്ഗൻ സിംഗ് കുലസ്തേ മടങ്ങിയെത്തിയവരെ സ്വീകരിച്ചു. ഓപ്പറേഷൻ അജയുടെ ഭാഗമായി 1343 ഇന്ത്യക്കാരും, 20 നേപ്പാൾ പൗരൻ മാരും ഇത് വരെ ഇസ്രായേലിൽ നിന്നും ഇന്ത്യയിൽ മടങ്ങി എത്തി.

Advertisement