ഓപറേഷൻ അജയ്: ഇസ്രായേലിൽ നിന്നും ആദ്യ വിമാനം നാളെ രാവിലെ ഇന്ത്യയിലെത്തും

Advertisement

ന്യൂ ഡെൽഹി :
ഇസ്രായേലിൽ നിന്നും ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നതിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ച ഓപറേഷൻ അജയ് യുടെ ഭാഗമായുള്ള ആദ്യ ചാർട്ടേഡ് വിമാനം ഇന്ന് വൈകിട്ടോടെ ഇസ്രായേലിലേക്ക് പുറപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. നാളെ രാവിലെ ഇന്ത്യക്കാരുമായി വിമാനം തിരിച്ചെത്തും. 230 പേരെയാണ് നാളെ ഇന്ത്യയിൽ എത്തിക്കുന്നത്. ഇതിൽ ഭൂരിപക്ഷവും വിദ്യാർഥികളായിരിക്കും.

യാത്ര സൗജന്യമാണെന്ന് കേന്ദ്രസർക്കാർവൃത്തങ്ങൾ അറിയിച്ചു. ദൗത്യത്തിന്റെ ഭാഗമായി ഡൽഹിയിൽ ഉന്നതതല യോഗം നടന്നു. ഇസ്രായേലിലെ ഇന്ത്യൻ അംബാസിഡർ അടക്കം ഓൺലൈനായി യോഗത്തിൽ പങ്കെടുത്തു. കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ നേതൃത്വത്തിലായിരുന്നു യോഗം. ഈ യോഗത്തിന് ശേഷമാണ് ആദ്യ വിമാനം പുറപ്പെട്ട കാര്യം വിദേശകാര്യ മന്ത്രാലയം അറിയിച്ചത്.

Advertisement