യു കെ പ്രധാനമന്ത്രി ഋഷി സുനകും ഭാര്യയും അക്ഷര്‍ധാം ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിച്ചു

Advertisement

ന്യൂഡല്‍ഹി: യു കെ പ്രധാനമന്ത്രി ഋഷി സുനക് ഭാര്യ അക്ഷതാ മൂര്‍ത്തിക്കൊപ്പം ഡല്‍ഹിയിലെ അക്ഷരധാം ക്ഷേത്രം സന്ദര്‍ശിച്ചു. രണ്ട് ദിവസത്തെ ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് സുനക് ഡല്‍ഹിയിലെത്തിയത്. ബ്രിട്ടന്‍ പ്രധാനമന്ത്രിയായ ശേഷം ഋഷി സുനക്കിന്റെ ആദ്യ ഇന്ത്യാ സന്ദര്‍ശനമാണിത്. തന്റെ ഹിന്ദു വേരുകളില്‍ അഭിമാനം പ്രകടിപ്പിച്ച ഋഷി സുനക്, ഇന്ത്യയിലെ ഒരു ക്ഷേത്രം സന്ദര്‍ശിക്കാന്‍ സമയം കണ്ടെത്തുമെന്ന് ഇന്നലെ പ്രത്യാശ പ്രകടിപ്പിച്ചു.

ക്ഷേത്രത്തിലും പരിസരത്തും സുരക്ഷ ശക്തമാക്കിയിരുന്നു. പ്രാര്‍ത്ഥനകള്‍ക്ക് ശേഷം, മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ മറ്റ് പ്രതിനിധികള്‍ക്കൊപ്പം ശ്രീ സുനക് രാജ്ഘട്ടിലേക്ക് പോയി. രാജ്ഘട്ടില്‍ സ്ഥാപിച്ചിരുന്ന പീസ് വോളില്‍ നേതാക്കള്‍ ഒപ്പുവെച്ചു. പിന്നാലെ ഉച്ചകോടി നടപടികള്‍ക്ക് വേണ്ടി നേതാക്കള്‍ ഭാരത് മണ്ഡപത്തിലേക്ക് മടങ്ങി

Advertisement