കരിവന്നൂർ ബാങ്ക് തട്ടിപ്പ്,നിരവധി പോലീസ് ഉദ്യോഗസ്ഥരുടെ കള്ളപ്പണം ബാങ്കിലൂടെ വെളുപ്പിച്ചു

Advertisement

കൊച്ചി.കരിവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സർവീസിൽ ഉള്ളതും വിരമിച്ചതുമായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കൂടുതൽ തെളിവുകൾ ശേഖരിച്ച് ഇ ഡി . ഈ ഡി അറസ്റ്റ് ചെയ്ത സതീഷ് കുമാർ നിരവധി പോലീസ് ഉദ്യോഗസ്ഥരുടെ കള്ളപ്പണം ബാങ്കിലൂടെ വെളുപ്പിച്ചിട്ടുണ്ട് എന്നും ഇവരുടെ ഇടനിലക്കാരനായി പ്രവർത്തിച്ചുവെന്നും ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.സതീഷ് കുമാർ അറസ്റ്റ് പിന്നാലെ തൃശ്ശൂരിൽ എത്തി താമസിച്ച പോലീസ് ഉദ്യോഗത്തിനെതിരെയും അന്വേഷണം തുടങ്ങി.

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലാണ് പോലീസ് ഉദ്യോഗസ്ഥരിലേക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം വ്യാപിപ്പിക്കുന്നത്. നിലവിൽ സർവീസിലുള്ള ഉദ്യോഗസ്ഥർ അടക്കം കരുവന്നൂർ ബാങ്കിനെ മറയാക്കി കള്ളപ്പണം വിളിപ്പിച്ചു എന്നും ഈ പണം പിന്നീട് പലിശയ്ക്ക് നൽകി വരുമാനം ഉണ്ടാക്കിയതായും ഈ ഡി കണ്ടെത്തിയിട്ടുണ്ട്.സതീഷ് കുമാറാണ് ഇത്തരം ഇടപാടുകൾക്ക് പിന്നിൽ എല്ലാം ബിനാമിയായി നിന്നുതെന്നും ഈ ഡിക്ക് മൊഴിയും ലഭിച്ചു.ഈ മൊഴിയുടെ വിശദാംശങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ കോടതിയെയും അറിയിച്ചിട്ടുണ്ട്.ഇതിനിടെ സതീഷ് കുമാർ ആർഎസ്എസിന്റെ പിന്നാലെ തൃശ്ശൂരിൽ എത്തുകയും ബാങ്കുമായി ബന്ധപ്പെട്ട നിക്ഷേപങ്ങളുടെ വിവരങ്ങൾ തിരക്കുകയും ചെയ്ത പോലീസ് ഉദ്യോഗത്തിനെതിരെയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.അഴിമതിയിലൂടെ സ്വന്തമാക്കിയ പണമാണ് സർവീസിൽ ഉള്ളതും വിരമിച്ചതും ആയ പോലീസ് ഉദ്യോഗസ്ഥർ സതീഷ് കുമാറിലൂടെ മാറ്റിയെടുക്കാൻ ശ്രമിച്ചതെന്ന് വിവരവും ഇ ഡി ക്ക് ലഭിച്ചു. ഇതോടെ കേസ് അന്വേഷണത്തിൽ കൂടുതൽ പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ പ്രതിയാകാനും അറസ്റ്റ് ചെയ്യപ്പെടാനുമുള്ള സാധ്യതയും തെളിയുകയാണ്.

Advertisement