രാഹുൽഗാന്ധി ഫ്ലെയിങ് കിസ് നൽകിയെന്ന് ആരോപണം; ബിജെപി വനിത എംപിമാർ രാഹുലിനെതിരെ പരാതി നൽകി

ന്യൂഡൽഹി: ലോക്സഭ നടക്കുന്നതിനിടെ രാഹുൽ ഗാന്ധി എംപി ഫ്ലെയിങ് കിസ് നൽകിയെന്ന് ആരോപണം. വനിത എംപിമാർക്ക് നേരെ രാഹുൽ ഗാന്ധി ഫ്ലൈയിങ് കിസ് നൽകിയെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് ആരോപണം ഉന്നയിച്ചത്. സ്മൃതി ഇറാനിക്കും വനിത എംപിമാർക്കും നേരെയാണ് ഫൈയിങ് കിസ് നൽകിയതെന്ന് ശോഭ കരന്തലജെ ആരോപിച്ചു. വിഷയത്തിൽ ബിജെപി വനിത എംപിമാർ രാഹുലിനെതിരെ പരാതി നൽകി.

അതേസമയം, മണിപ്പൂർ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെയും പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും രാഹുൽ ഗാന്ധി ലോക്സഭയിൽ ആഞ്ഞടിച്ചു. അവിശ്വാസ പ്രമേയ ചർച്ചയുടെ രണ്ടാം നാൾ സംസാരിച്ച രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സർക്കാരിനുമെതിരെ മണിപ്പൂർ വിഷയത്തിൽ അതിരൂക്ഷ വിമർശനം ഉയർത്തി. മണിപ്പൂരിൽ മാതാവും ഭാരതമാതാവും കൊലചെയ്യപ്പെട്ടുവെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. മണിപ്പൂരിൽ കൊല ചെയ്യപ്പെടുന്നത് ഇന്ത്യയാണ്. സംസ്ഥാനം ഇപ്പോൾ രണ്ടായിരിക്കുന്നു. ബിജെപി രാജ്യദ്രോഹികളാണെന്നും രാഹുൽ വിമർശിച്ചു.

Advertisement