ഹരിയാനയിലെ നൂഹിൽ രണ്ട് വിഭാഗങ്ങൾ തമ്മിൽ സംഘർഷം,കലാപാന്തരീക്ഷം

ചണ്ഡീഗഡ്.ഹരിയാനയിലെ നൂഹിൽ സംഘർഷം.രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ നിരവധിപേർക്ക് സാരമായ പരിക്ക്.വിശ്വഹിന്ദു പരിഷത്ത് നടത്തിയ ശോഭയാത്രയ്ക്ക് നേരെയുള്ള കല്ലേറാണ് സംഘർഷത്തിൽ കലാശിച്ചത്.അക്രമികൾ നടത്തിയ വെടിവയ്പ്പിൽ ഒരാൾക്ക് വെടിയേറ്റതായി സൂചനയുണ്ട്.പ്രദേശത്ത് കൂടുതൽ സേനയെ വിന്യസിപ്പിച്ചു.സംഘർഷ സാഹചര്യം കണക്കിലെടുത്ത് ഓഗസ്റ്റ് രണ്ടുവരെ പ്രദേശത്ത് ഇൻറർനെറ്റിന് താൽക്കാലിക നിരോധനം ഏർപ്പെടുത്തി.നിരവധി വാഹനങ്ങൾ അക്രമികൾ അഗ്നിക്ക് ഇരയാക്കി

വിശ്വഹിന്ദു പരിഷത്ത് നടത്തിയ ബ്രിജ് മണ്ഡൽ ജലാഭിഷേക് യാത്ര ഹരിയാനയിലെ നൂഹിലെത്തിയപ്പോഴാണ് യാത്രയുടെ മുൻപിലായി സഞ്ചരിച്ച കാറിനു നേരെ മറ്റൊരു സംഘം കല്ലെറിഞ്ഞത്. സംഘത്തിന് നേരെ വി.എച്ച്.പി പ്രവർത്തകരും തിരിച്ച് കല്ലേറ് നടത്തിയതോടെ സ്ഥിതി സംഘർഷഭരിതമായി.അക്രമികൾ നിരവധി വാഹനങ്ങൾ അഗ്നിക്ക് ഇരയാക്കി.ഇരുപതോളം പേർക്ക് സാരമായി പരിക്കേറ്റു.സംഘർഷത്തിൽ ഒരാൾക്ക് വെടിയേറ്റതായും സൂചനയുണ്ട്.സ്ഥിതി നിയന്ത്രിക്കാൻ ഇരു സംഘങ്ങളുടെ ഏറ്റുമുട്ടലിനു നേരെ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു.പ്രദേശത്ത് കൂടുതൽ സേനയെ വിന്യസിപ്പിക്കുകയും ചെയ്തു.സംഭവം നിർഭാഗ്യകരം എന്നും എല്ലാവരും സമാധാനം പാലിക്കണമെന്നും കോൺഗ്രസ് എം.പി ദീപേന്ദ്ര ഹൂഡ ആവശ്യപ്പെട്ടു

തെറ്റായ സന്ദേശങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കാതിരിക്കാൻ ഓഗസ്റ്റ് രണ്ട് വരെ നൂഹിൽ താൽക്കാലിക ഇൻറർനെറ്റ് നിരോധനം ആഭ്യന്തര വകുപ്പ് ഏർപ്പെടുത്തി.ബജ്റംഗ്ദൾ പ്രവർത്തകരായ മോനു മനൈസറും സംഘവും വെല്ലുവിളിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോ ആണ് ഒരു കൂട്ടരെ പ്രകോപിതരാക്കിയതെന്നാണ് റിപ്പോർട്ട്.താൻ റാലിയിൽ പങ്കെടുക്കുമെന്നും ഈ പ്രദേശത്തുതന്നെ തുടരും എന്നുമായിരുന്നു വീഡിയോ സന്ദേശം

Advertisement