നൂഹിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട്കോൺഗ്രസ് എംഎൽഎ മമ്മൻ ഖാനെ പോലീസ് അറസ്റ്റ് ചെയ്തു

Advertisement

ചണ്ഡീഗഡ്.ഹരിയാന നൂഹിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട്
കോൺഗ്രസ് എംഎൽഎ മമ്മൻ ഖാനെ പോലീസ് അറസ്റ്റ് ചെയ്തു.സംഘർഷത്തിന് പിന്നിൽ എംഎൽഎക്ക് പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന തെളിവുകൾ ലഭിച്ചുവെന്ന് പോലീസ് അറിയിച്ചു.എംഎൽഎ മമ്മൻ ഖാനെ ഇന്ന് കോടതിയിൽ ഹാജരാകും. അക്രമം നടന്ന ദിവസം നൂഹിൽ ഇല്ലായിരുന്നു എന്നാണ് എംഎൽഎയുടെ വാദം.

അതിനിടെ നൂഹിൽ വീണ്ടും ഇൻറർനെറ്റ് നിരോധനം ഏർപ്പെടുത്തി.രണ്ടുദിവസത്തക്കാണ് താൽക്കാലിക ഇൻറർനെറ്റ് നിരോധനവും എസ്എംഎസ് സേവനവും ഭരണകൂടം റദ്ദാക്കിയത്.പ്രകോപന പരമായ സന്ദേശങ്ങൾ കൈമാറാതിരിക്കുവാനും ക്രമസമാധാനത്തിനുമായാണ് നടപടി.നൂഹിൽ നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്…

Advertisement