നൂഹ് സംഘര്‍ഷം,ബജ്‍റംഗ്ദള്‍ നേതാവും ഗോ സംരക്ഷകനുമായ മോനു മനേസർ അറസ്റ്റിൽ

ചണ്ഡീഗഡ്.ബജ്‍റംഗ്ദള്‍ നേതാവും ഗോ സംരക്ഷകനുമായ മോനു മനേസർ അറസ്റ്റിൽ.ഹരിയാന പോലീസാണ് അറസ്റ്റു ചെയ്തത്.
നൂഹിലുണ്ടായ സംഘര്‍ഷത്തിന് കാരണമായത് മോനു മനീസർ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച ഒരു വിഭാഗത്തെ പ്രകോപിതരാക്കുന്ന വീഡിയോ ആണെന്നാണ് പോലീസ് കണ്ടെത്തിയിരുന്നത്.ഇതിനെ തുടർന്ന് പോലീസ് മനൈസറിനെതിരെ ഐ.ടി ആക്റ്റ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തത്.രാജസ്ഥാനിൽ 2 മുസ്ലിം യുവാക്കളെ കൊലപ്പെടുത്തിയ കേസിലും മോനു മനൈസർ പ്രതിയാണ്. നൂഹിലുണ്ടായ സംഘർഷത്തിൽ ആറ് പേരാണ് കൊല്ലപ്പെട്ടത്.

Advertisement