എഎൻ ഷംസീറിനെതിരെ പ്രസ്താവന ,എൻഎസ്എസ് ജനറൽ സെക്രട്ടറിക്കുനേരെ സിപിഎം

Advertisement

തിരുവനന്തപുരം. വിവാദ പ്രസംഗത്തിൽ സ്പീക്കർ എഎൻ ഷംസീറിനെതിരെ പ്രസ്താവന നടത്തിയ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരന്‍നായര്‍ക്കുനേരെ സിപിഎം.
സുകുമാരൻ നായർ സംഘപരിവാർ പതിപ്പാകുന്നുവെന്ന് എകെ ബാലനും മാപ്പും, രാജിയും അവശ്യപ്പെട്ടുള്ള ക്യാമ്പയിനോട് യോജിപ്പില്ലെന്ന് എംവി​ ​ഗോവിന്ദനും, ഷംസീറിന്റെ പേരിനോടാണ് ചിലർക്ക് വിയോജിപ്പെന്ന് തോമസ് ഐസക്കും തുറന്നടിച്ചു.

സ്പീക്കർ എഎൻ ഷംസീറിന്റെ പ്രസംഗം മതവികാരം വൃണപ്പെടുത്തിയെന്നും അതിരു കടന്നതാണെന്നും ഇന്ന് രാവിലെയാണ് എൻഎസ്എസ് ജനറൽ സ്രെട്ടറി ജി സുകുമാരൻ നായർ പറഞ്ഞത്. ഷംസീർ മാപ്പ് പറയണമെന്നും സ്പീക്കർ സ്ഥാനത്ത് തുടരാൻ അർഹനല്ലെന്നും ജി സുകുമാരൻ നായർ പ്രസ്ഥാവനയിൽ പറഞ്ഞു. ഇതിന് പിന്നാലെയാണ് ജി സുകുമാരൻ നായരെ സിപിഎം ഒറ്റക്കെട്ടായി പ്രതിരോധിക്കുന്നത്. മാപ്പും രാജിയും ആവശ്യപ്പെട്ടുള്ള സുകുമാരൻ നായരുടെ പ്രസ്താവനയെ എംവി ഗോവിന്ദൻ തള്ളി



മാപ്പ് പറയേണ്ടത് സുകുമാരൻ നായരെന്ന് എകെ ബാലൻ. സുകുമാരൻ നായർ സംഘപരിവാർ പതിപ്പാവുകയാണ്.
ആർഎസ്എസ് പ്രചാരണം എൻഎസ്എസ് ഏറ്റുപിടിക്കുന്നു. തെറ്റിദ്ധാരണയാണെങ്കിൽ സുകുമാരൻ നായർ തിരുത്തണമെന്നു എകെ ബാലൻ.

ഷംസീർ പറഞ്ഞതിൽ തെറ്റില്ലെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അം​ഗം തോമസ് ഐസക്ക്. ഷംസീറിന്റെ പേരാണ് ചിലർക്ക് പ്രശ്‌നമെന്നും തോമസ് ഐസക്ക് പറഞ്ഞു

പ്രസംഗത്തിനെതിരെ ബിജെപിയും ഹിന്ദു സംഘടനകളും പ്രതിഷേധം ശക്തിപ്പെടുത്തുന്നതിനിടെയാണ് സ്പീക്കറുടെ രാജി ആവശ്യപ്പെട്ട് എൻഎസ്എസും രംഗത്തെത്തിയത്.

Advertisement