കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഘോഷയാത്രകൾ ഇനി ഇങ്ങനെ മതി, പരാതി വന്നത് കരുനാഗപ്പള്ളിയില്‍ നിന്ന്

തിരുവനന്തപുരം . കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഘോഷയാത്രകൾക്ക് നിയന്ത്രണം.10മണിക്ക് മുൻപ് ഘോഷയാത്രകൾ അവസാനിപ്പിക്കണമെന്ന് ബാലാവകാശ കമ്മീഷൻ.റിപ്പബ്ലിക് ദിനാഘോഷം, സ്വാതന്ത്ര്യ ദിനാഘോഷം പരിപാടികളിൽ ഘോഷയാത്ര 8മണിക്ക് ആരംഭിച്ച് 10 മണിക്ക് അവസാനിപ്പിക്കണം

കരുനാഗപ്പള്ളി ഗേൾസ് ഹൈസ്‌കൂളിലെ ഘോഷയാത്രയിൽ വിദ്യാർത്ഥികളെ വെയിലത്ത് നടത്തിയെന്ന പരാതിയിലാണ് ബാലാവകാശ കമ്മീഷൻ ഇടപെടൽ

Advertisement