ഉത്തരാഖണ്ഡിൽ ട്രാൻസ്‌ഫോർമർ പൊട്ടിത്തെറിച്ച് 15 പേർ മരിച്ചു; നിരവധി പേർക്ക് പരുക്ക്

ഉത്തരാഖണ്ഡ്: ചമോലി ജില്ലയിൽ ട്രാൻസ്‌ഫോർമർ പൊട്ടിത്തെറിച്ച് 15 പേർ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. അളകനന്ദ നദിയുടെ തീരത്താണ് അപകടമുണ്ടായത്. നമാമി ഗംഗ മലിനജല ശുദ്ധീകരണ പ്ലാന്റിന്റെ സ്ഥലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്

പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചവരിൽ ഒരു പോലീസ് ഇൻസ്‌പെക്ടറും അഞ്ച് ഹോം ഗാർഡുകളും ഉൾപ്പെടുന്നു. അപകടത്തിനുള്ള കാരണം വ്യക്തമല്ലെന്നും കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കാമെന്നും പോലീസ് അറിയിച്ചു

Advertisement