‘എല്ലാ നല്ല കാര്യങ്ങൾക്കും ഒരു അവസാനമുണ്ട്’; രണ്ടു വർഷത്തെ പ്രണയം അവസാനിപ്പിച്ച് ലച്ചു

മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് മോഡലും നടിയുമായ ലച്ചു. ബോൾഡ് ഫോട്ടോഷൂട്ടുകളിലൂടെ സമൂഹ മാധ്യമങ്ങളിൽ സജീവമാണ് ലച്ചു. ഒരു റിയാലിറ്റി ഷോയ്ക്ക് പിന്നാലെയാണ് തന്റെ പ്രണയം ലച്ചു വെളിപ്പെടുത്തിയത്. എന്നാൽ ഇപ്പോഴിതാ ലച്ചുവും ശിവജിയും പിരിയുന്നു എന്ന വാർത്ത പങ്കുവച്ചിരിക്കുകയാണ്. സമൂഹ മാധ്യമം വഴിയാണ് ഇരുവരും ഇക്കാര്യം അറിയിച്ചത്.

‘എല്ലാ നല്ല കാര്യങ്ങൾക്കും ഒരു അവസാനമുണ്ട്. കഴിഞ്ഞ രണ്ട് വർഷമായി ഒരുമിച്ച് ഉണ്ടായിരുന്നവരാണ് ഞാനും ലച്ചുവും. ഇപ്പോഴിതാ ഞങ്ങളുടെ വഴികളും തൊഴിൽമേഖലകളും ഞങ്ങളെ രണ്ട് വ്യത്യസ്ത ദിക്കുകളിലേക്ക് നയിച്ചിരിക്കുകയാണ്. ജോലിയുടെ ഭാഗമായി അവൾ കൊച്ചിയിലേക്ക് തിരിച്ച് പോയിരിക്കുന്നു. ഒരുപാട് ആലോചിച്ചതിന് ശേഷം ഞങ്ങൾ ഒരു തീരുമാനത്തിൽ എത്തി- അതെ, ഞങ്ങൾ മനോഹരമായ ഒരു കാലം പിന്നിട്ടിരിക്കുന്നു. പരസ്പരമുള്ള സ്നേഹ ബഹുമാനങ്ങളോടെ സൗഹാർദ്ദപൂർവ്വം ഞങ്ങൾ‌ വേർപിരിഞ്ഞിരിക്കുന്നു. അങ്ങേയറ്റം വ്യക്തിപരമായ ഒരു കാര്യം സമൂഹമാധ്യമത്തിൽ ഞങ്ങൾക്ക് പങ്കുവെക്കേണ്ടിവന്നതിൽ എനിക്ക് വിഷമം തോന്നി. പക്ഷേ അത് ഈ കാലത്തിൻറെ ശാപമാണ്. ഞങ്ങളുടെ സ്നേഹം പൊതുസമൂഹം ശ്രദ്ധിച്ച ഒന്നായിരുന്നു. അതിനാൽത്തന്നെ ഇതിനെക്കുറിച്ചും തുറന്ന് പറയേണ്ടിയിരുന്നു. ദയവായി ഞങ്ങൾക്ക് മെസേജുകളൊന്നും അയക്കാതിരിക്കുക. ഞങ്ങളുടെ സുഹൃത്തുക്കളുടെയും കുടുംബാം​ഗങ്ങളുടെയും എല്ലാവിധ സ്നേഹവും പിന്തുണയും ഒപ്പമുണ്ടെന്ന് ഞങ്ങൾക്ക് അറിയാം’. ശിവജി സമൂഹ മാധ്യമത്തിൽ കുറിച്ചു. ഈ കുറിപ്പ് ലച്ചുവും തന്റെ അക്കൗണ്ടിൽ ഷെയർ ചെയ്തിട്ടുണ്ട്.

Advertisement