നാല് പാകിസ്ഥാന്‍ തീവ്രവാദികളെ സുരക്ഷാ സൈന്യം വധിച്ചു

ശ്രീനഗര്‍. കശ്മീരിലെ പുഞ്ച് ജില്ലയിലെ സിന്ധാര നിയന്ത്രണ രേഖയിലൂടെ നുഴഞ്ഞുകയറാന്‍ ശ്രമിച്ച നാല് പാകിസ്ഥാന്‍ തീവ്രവാദികളെ സുരക്ഷാ സൈന്യം വധിച്ചു.

ഇന്ന് പുലര്‍ച്ചെ നടന്ന ഏറ്റുമുട്ടലിലാണ് സൈന്യം ഭീകരരെ കൊലപ്പെടുത്തിയത്.

തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു ആദ്യ ഏറ്റുമുട്ടല്‍ നടന്നത്. തുടര്‍ന്ന് രാത്രി ഡ്രോണ്‍ ഉള്‍പ്പെടെ വിന്യസിച്ച് നിരീക്ഷണങ്ങള്‍ ശക്തമാക്കിയിരുന്നു. പുലര്‍ച്ചെ സൈന്യവും ഭീകരരും വീണ്ടും ഏറ്റുമുട്ടി. കൊല്ലപ്പെട്ട ഭീകരരുടെ പക്കല്‍ നിന്ന് നാല് എകെ 47റൈഫിള്‍ ഉള്‍പ്പടെയുള്ള ആയുധങ്ങളും വെടിക്കോപ്പുകളും സൈന്യം പിടിച്ചെടുത്തു.

തിങ്കളാഴ്ച ഉച്ചയോടെയാണ് പ്രദേശത്ത് ഭീകരരുടെ സാന്നിധ്യം കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ സംയുക്ത സൈനിക നീക്കത്തിലൂടെ ഭീകരരെ കൊലപ്പെടുത്തുകയായിരുന്നു. കൊല്ലപ്പെട്ടവര്‍ വിദേശത്തുനിന്നെത്തിയ തീവ്രവാദികളാണെന്ന് സൈനിക ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രദേശത്ത് കൂടുതല്‍ ഭീകരരുടെ സാന്നിധ്യം ഉണ്ടോയെന്ന് അറിയാന്‍ സൈന്യം തിരച്ചില്‍ ശക്തമാക്കി.

.file picture

Advertisement