പ്രതിരോധ മന്ത്രി രാജനാഥ് സിംഗ് ജമ്മു കാശ്മീരിൽ

Advertisement

പൂഞ്ച് .പ്രതിരോധ മന്ത്രി രാജനാഥ് സിംഗ് ജമ്മു കാശ്മീരിൽ. ഭീകരാക്രമണം നടന്ന പൂഞ്ച് രജൗരി മേഖലകൾ പ്രതിരോധ മന്ത്രി സന്ദർശിക്കും,സേന ഉന്നത ഉദ്യോഗസ്ഥരുമായി സുരക്ഷാ അവലോകനയോഗവും ചേരും.തുടർച്ചയായ ഭീകരാക്രമണ പശ്ചാത്തലത്തിലാണ് സന്ദർശനം.

പൂഞ്ചിലും ബാരമുള്ളയിലും ഉണ്ടായ ഭീകരാക്രമണങ്ങൾ അതീവ ഗൗരവത്തോടെയാണ് പ്രതിരോധ മന്ത്രാലയം കാണുന്നത്. സൈനിക മേധാവി മനോജ് പാണ്ഡെയുടെ സന്ദർശനത്തിന് പിന്നാലെയാണ് സാഹചര്യം നേരിട്ട് വിലയിരുത്താൻ പ്രതിരോധ മന്ത്രിയും ജിമ്മുകശ്മീരിൽ എത്തിയത്. ജമ്മുവിലെ ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി പ്രതിരോധ മന്ത്രി സുരക്ഷാ സാഹചര്യം വിലയിരുത്തി. ഭീകരാക്രമണം നടന്ന പൂഞ്ച് രജൗരി മേഖല പ്രതിരോധമന്ത്രി നേരിട്ടെത്തി സാഹചര്യം വിലയിരുത്തും. പ്രതിരോധ മന്ത്രിയുടെ ജമ്മു സന്ദർശനത്തിനിടെ ശ്രീനഗർ ബാരാമുള്ള ഹൈവേയിൽ നിന്നും ഐഇഡി കണ്ടെത്തി.ലാവേപോറയ്ക്ക് സമീപം കണ്ടെത്തിയ ഐഇഡി ബോംബ് സ്ക്വാഡെത്തി നിർവീര്യമാക്കി.പോലീസും സൈന്യവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഐഇഡി കണ്ടെത്തിയത്

Advertisement