ഇത്രയും സിമ്പിൾ….പല്ലുവേദനക്ക് വീട്ടിൽ തന്നെ പരിഹാരം ഉണ്ടാക്കാം…

പല്ലുവേദന വരുന്ന സമയങ്ങളിൽ ചെറിയൊരാശ്വാസം ലഭിക്കാൻ വീട്ടിലെ ചില പൊടിക്കെെകൾ പരീക്ഷിക്കാവുന്നതാണ്…

  1. പല്ലു വേദന ഉള്ളപ്പോൾ ഉപ്പ് വെള്ളം കൊണ്ട് വായ കഴുകുന്നതും കവിൾകൊള്ളുന്നതും പല്ലു വേദന മാറാനും പല്ലുകളുടെ ആരോഗ്യത്തിനും ഏറെ ഗുണം ചെയ്യും. പല്ലുവേദനയ്ക്കുള്ള ലളിതവും എന്നാൽ ഫലപ്രദവുമായ പ്രതിവിധിയാണിത്. ഒരു ദിവസം രണ്ടോ മൂന്നോ നേരം ഉപ്പുവെള്ളം കൊള്ളാവുന്നതാണ്.
  2. ഗ്രാമ്പൂവാണ് മറ്റൊരു പൊടിക്കെെ. പല്ലുവേദന മാറുന്നതിന് ഉടനടി ഉപയോഗിക്കാവുന്ന ഒന്നാണ് ഗ്രാമ്പൂ. പല്ലുവേദന മാറുന്നതിനായി ഗ്രാമ്പൂ വായിലിട്ട് വെറുതെ ചവച്ചാൽ മാത്രം മതി.
  3. പേരയിലയും പല്ല് വേദന കുറയ്ക്കുന്നതിന് സഹായകമാണ്. പേരയിലയിട്ട തിളപ്പിച്ച വെള്ളം കൊണ്ട് വായ കഴുകുന്നത് പല്ലു വേദന മാറാൻ മാത്രമല്ല വായ്‌നാറ്റം അകറ്റാനും അണുബാധ ഉണ്ടാകാതിരിക്കാനും ഏറെ നല്ലതാണ്.
  4. മഞ്ഞളും പല്ലുവേദനയ്ക്ക് പരിഹാരമായി ഉപയോഗിക്കാവുന്നതാണ്. അൽപം മഞ്ഞൾ പൊടി വെളിച്ചെണ്ണയിൽ ചാലിച്ച് പേസ്റ്റ് പരുവത്തിലാക്കി അത് വേദനയുള്ള ഭാഗത്ത് വച്ചാൽ വേദനക്ക് ആശ്വാസം ഉണ്ടാകും.
Advertisement