ഈ വർഷം ഇന്ത്യയെ ബാധിക്കാൻ പോകുന്നത്… ബാബ വംഗയുടെ പ്രവചനം ഇങ്ങനെ

ന്യൂഡൽഹി: ബാബ വംഗയുടെ പ്രവചനങ്ങൾ പലപ്പോഴും ചർച്ചാ വിഷയമായിട്ടുണ്ട്. സെപ്തംബർ 11 ഭീകരാക്രമണം, ഡയാനാ രാജകുമാരിയുടെ മരണം, ചെർണോബിൽ ദുരന്തം തുടങ്ങി നിരവധി പ്രവചനങ്ങൾ നടത്തിയെന്ന് അവകാശപ്പെടുന്ന ബാബ വംഗ 1996ൽ 85ാം വയസ്സിൽ മരണത്തിന് കീഴടങ്ങുംവരെ പ്രവചിച്ചവയിൽ 85 ശതമാനവും നടന്നതായാണ് റിപ്പോർട്ടുകൾ.

ഇന്ത്യയെക്കുറിച്ചുള്ള ബൾഗേറിയൻ മിസ്റ്റിക്കിന്റെ പ്രവചനമാണ് ജനങ്ങൾക്ക് ആശങ്ക ഉയർത്തിയിരിക്കുന്നത്. ബാബ വംഗയുടെ പ്രവചനം അനുസരിച്ച്‌ ഈ വർഷം ഇന്ത്യയിൽ ഗുരുതരമായ ഒരു പ്രതിസന്ധി വരാൻ പോകുന്നു എന്നാണ്. ഇത് രാജ്യത്ത് പട്ടിണി സമാനമായ സാഹചര്യത്തിലേക്ക് നയിച്ചേക്കാമെന്നാണ് പ്രവചനം. 2022 വർഷം മുൻപ് ബാബ വംഗ നിരവധി പ്രവചനങ്ങൾ നടത്തിയിരുന്നു. അതിൽ രണ്ട് പ്രവചനങ്ങൾ ഇതുവരെ യാഥാർത്ഥ്യമായി.

ഇന്ത്യയിലെ വെട്ടുക്കിളികളുടെ ഭീകരതയെക്കുറിച്ച്‌ ബാബ വംഗ പ്രവചിച്ചിരുന്നുവെന്നും അത് പട്ടിണിയുടെ അവസ്ഥയിലേക്ക് നയിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. 2022ൽ ലോകമെമ്പാടും താപനിലയിൽ കുറവുണ്ടാകുമെന്നും അതുവഴി വെട്ടുക്കിളികളുടെ വ്യാപനം വർദ്ധിക്കുമെന്നും ബാബ വംഗ പറഞ്ഞിരുന്നു. വെട്ടുക്കിളികളുടെ ഈ കൂട്ടം ഇന്ത്യയെ ആക്രമിക്കുകയും വിളകൾ നശിപ്പിക്കുകയും ചെയ്യും. ഇത് രാജ്യത്തെ കടുത്ത പട്ടിണിയിലേക്ക് നയിക്കുകയും ചെയ്യും.

2022ൽ ബാബ വംഗ ആറ് പ്രവചനങ്ങളാണ് നടത്തിയിരുന്നത്. അതിൽ സൈബീരിയയിൽ നിന്നുള്ള ഒരു പുതിയ മാരക വൈറസിന്റെ വരവ് കൂടാതെ, അന്യഗ്രഹ ആക്രമണങ്ങൾ, വെട്ടുക്കിളി ആക്രമണം, ചില രാജ്യങ്ങളിലെ വെള്ളപ്പൊക്കവും വരൾച്ചയും അവർ പ്രവചിച്ചിരുന്നു. വെർച്വൽ റിയാലിറ്റിയുടെ വർദ്ധനവും പ്രവചിക്കപ്പെട്ടു.

2028ഓടെ ലോകത്ത് പട്ടിണി അവസാനിക്കുമെന്നും 2341ഓടെ ഭൂമി വാസയോഗ്യമല്ലാതാകുമെന്നും 5079ൽ ലോകാവസാനമാകുമെന്നും പ്രവചനമുണ്ട്.

12ാം വയസ്സിൽ ഒരു വലിയ കൊടുങ്കാറ്റിനിടെ ദുരൂഹമായാണ് ബാബ വംഗക്ക് കണ്ണിന്റെ കാഴ്ച നഷ്ടമായത്. കാഴ്ച നഷ്ടമായ ശേഷം ഭാവിയിൽ എന്തു സംഭവിക്കുമെന്ന് മുൻകൂട്ടി കാണാൻ ദൈവത്തിൽ നിന്ന് വളരെ അപൂർവ്വമായ ഒരു സമ്മാനം തനിക്ക് ലഭിച്ചുവെന്നായിരുന്നു ബാബ വംഗയുടെ അവകാശവാദം.

Advertisement