കെ സി വൈ എംകൊല്ലം രൂപത വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു

കൊല്ലം:
നിർധന വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ അടങ്ങിയ കിറ്റുകൾ വിതരണം ചെയ്യുന്ന പരിപാടിയുമായി കെസിവൈഎം കൊല്ലം രൂപത. ‘അക്ഷര വെളിച്ചം’ എന്ന് പേരിലുള്ള ഈ പരിപാടിയുടെ ഭാഗമായി രൂപതയിലെ എല്ലാ ഇടവകകളിലും നിർദ്ധനരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നതിനൊപ്പം അതാത് പ്രദേശങ്ങളിലെ സ്കൂളുകളും യുവജനങ്ങളുടെ നേതൃത്വത്തിൽ ശുചീകരിക്കുന്നു.രൂപതാ പ്രസിഡന്റ് കിരൺ ക്രിസ്റ്റഫർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ
രൂപതാതല ഉത്ഘാടനം കൊല്ലം മെത്രാൻ റൈറ്റ് :റവ ഡോ: പോൾ ആന്റണി മുല്ലശ്ശേരി നിർവഹിച്ചു. അക്ഷരവെളിച്ചം എന്ന ഈ പരിപാടിയിലൂടെ ഭാവിതലമുറയ്ക്ക് വെളിച്ചം നൽകുന്ന നല്ല വിളക്കുകളാകാൻ യുവജനങ്ങൾക്ക് കഴിയട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. കെസിവൈഎം കൊല്ലം രൂപതാ ഡയറക്ടർ ഫാ : ബിന്നി മാനുവൽ, രൂപതാ ജനറൽ സെക്രട്ടറി നിധിൻ എഡ്വേർഡ്, രൂപതാ വൈസ് പ്രസിഡന്റ്മാരായ മാനുവൽ, മരിയ, ജോയിന്റ് സെക്രട്ടറിമാരായ അമൽ, ബ്രൂട്ടസ്, സെനറ്റ് മെമ്പർ പ്രബുൽ, ട്രഷറർ അലക്സ്‌ ആന്റണി, ലേ അനിമേറ്റർ നീതു എം മാത്യൂസ് കൊട്ടിയം ഫെറോന പ്രസിഡന്റ് അജിൻ , കൊട്ടിയം യൂണിറ്റ് പ്രസിഡന്റ് ആഷ്ലിൻ എന്നിവർ സംസാരിച്ചു.

Advertisement