ക്വൊയിലോൺ യൂത്ത് ഒളിംപിക്സ് ഭാഗ്യചിഹ്നം പ്രകാശനം ചെയ്തു

കൊല്ലം:
കെ.സി.വൈ.എം. കൊല്ലം രൂപതയുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 13, 14 തീയതികളിൽ കൊല്ലത്ത് വെച്ച് സംഘടിപ്പിക്കുന്ന
ക്വൊയിലോൺ യൂത്ത് ഒളിംപിക്സ് – അത് ലറ്റിക്ക് മീറ്റിന്റ ഭാഗ്യചിഹ്നം എം മുകേഷ് എം എ ൽ എ കെ.സി.വൈ.എം രൂപത പ്രസിഡന്റ് കിരൺ ക്രിസ്റ്റഫറിന് നൽകി പ്രകാശനം ചെയ്തു.
കെ.സി.വൈ.എം. സംസ്ഥാന സിൻഡിക്കേറ്റ് അംഗം എഡ്വേർഡ് രാജു , രൂപത സമിതി അംഗങ്ങളായ അമൽ, പ്രബുൽ എന്നിവർ സന്നിഹിതരായിരുന്നു.

Advertisement