അഡ്വ ഡേവിഡ് കോശി നിര്യാതനായി

കൊല്ലം. ബാറിലെ പ്രമുഖ സീനിയർ അഭിഭാഷകൻ ചാത്തന്നൂര്‍ കോയിപ്പുറം മേടയില്‍ കുടുംബാംഗം അഡ്വ ഡേവിഡ്(80) കോശി തിരുവനന്തപുരത്ത് ചികിത്സയിലായിരിക്കെ നിര്യാതനായി. സംസ്കാരം നാളെ(ശനി) 12.30ന് കൊല്ലം തേവള്ളി മാര്‍ത്തോമാ പള്ളിയിലെ ശുശ്രൂഷക്ക്ശേഷം പോളയത്തോട് മാര്‍ത്തോമാ പള്ളി സെമിത്തേരിയില്‍.

അഭിഭാഷകവൃത്തിയിൽ അമ്പത്തി രണ്ട് വർഷം പൂർത്തിയാക്കിയ അദ്ദേഹം
പ്രായാധിക്യത്തിലും കോവിഡ് കാലമായിട്ടും കോടതികളിൽ വന്നിരുന്നു.ഏതാനും മാസങ്ങൾക്ക് മുൻപാണ് അസുഖ ബാധിതനായത്.

സ്വാതന്ത്ര്യസമര സേനാനിയും സ്റ്റേറ്റ് കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായിരുന്നഎംജി കോശിയുടെ മകനാണ്.

കൊല്ലത്തെ മലയാളിസഭാ സ്കൂളിലും ഗവണ്മെൻ്റ് ഹൈസ്കൂളിലും പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞ് മധുര അമേരിക്കൻ കോളജിൽ നിന്ന് അദ്ദേഹം ഡിഗ്രി നേടി.
തുടർന്ന് തിരുവനന്തപുരം ഗവണ്മെൻ്റ് ലോ കോളജിലെ LL.B കോഴ്സ് ആദ്യ ബാച്ചിൽ ചേർന്നു.അതിന് മുമ്പ് വരെ നിയമബിരുദ കോഴ്സ് B.L ആയിരുന്നു.1970 ഒക്ടോബർ 17ന് അഭിഭാഷകനായി.

ഭാര്യ.സീതാദയാനന്ദന്‍. മക്കള്‍. മഞ്ജു സൂസന്‍ഡേവിഡ് മരുമകന്‍.റജു സക്കറിയ

Advertisement