ഓച്ചിറ പരബ്രഹ്മ ആശുപത്രിക്ക് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് കുലശേഖരപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ചു

ഓച്ചിറ:ഓച്ചിറ പരബ്രഹ്മ ആശുപത്രിക്ക് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച്
കുലശേഖരപുരം സ്വദേശിയായ
വിദ്യാർത്ഥി മരിച്ചു.കുലശേഖരപുരം കുഴുവേലിമുക്ക് പേരുത്തറയിൽ സുധീർ – സുബൈദ ദമ്പതികളുടെ മകൻ അഫ്സൽ(15) ആണ് മരണപ്പെട്ടത്.ബന്ധുവായ യുവാവിനെ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്.ഓച്ചിറ ഭാഗത്തു നിന്നും ബന്ധുവിനൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഇവരുടെ വാഹനത്തിൽ എതിർ ദിശയിൽ നിന്ന് വന്ന കാർ ഇടിച്ചാണ് അപകടം ഉണ്ടായത്.തുടർന്ന് ഇരുവരെയും കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോകും വഴി അഫ്സലിന്റെ നില വഷളാകുകയും സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.പോസ്റ്റ്‌ മോർട്ടത്തിന് ശേഷം ഇന്ന് വൈകുന്നേരം പനച്ചമൂട് ജമാഅത്ത് കബർ സ്ഥാനിൽ കബറടക്കും. കരുനാഗപ്പള്ളി മോഡൽ ഹൈസ്കൂളിലെ പത്താം ക്ലാസ്സ്‌ വിദ്യാർത്ഥി ആയിരുന്നു അഫ്സൽ.

Advertisement