ശൂരനാട് വടക്ക് യുഡിഎഫ് സ്ഥാനാർത്ഥി നാമനിർദേശ പത്രിക സമർപ്പിച്ചു

ശൂരനാട് : ശൂരനാട് വടക്ക് ഗ്രാമ പഞ്ചായത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സംഗമം വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥി
അഡ്വ.സുധികുമാർ നാമനിർദേശ പത്രിക സമർപ്പിച്ചു.ഇന്നു രാവിലെ 11ഓടെ ജനപ്രതിനിധികൾക്കും നേതാക്കൾക്കും പ്രവർത്തകർക്കുമൊപ്പം പ്രകടനമായെത്തിയാണ് സുധികുമാർ
ശൂരനാട് വടക്ക് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് പത്രിക സമർപ്പിച്ചത്.

പഞ്ചായത്ത് പ്രസിഡന്റ് എസ്.ശ്രീകുമാർ,വൈസ് പ്രസിഡന്റ് വിജയലക്ഷ്മി,നേതാക്കളായ എം.വി ശശികുമാരൻ നായർ,കെ.കൃഷ്ണൻ കുട്ടി നായർ,കെ.സുകുമാരൻ നായർ, ഗോകുലം അനിൽ,പി.കെ രവി,വൈ.ഷാജഹാൻ,വരിക്കോലിൽ ബഷീർ,എസ്.സുഭാഷ്,എം.ചന്ദ്രശേഖര പിള്ള,അബ്ദുൾ സമദ്,ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Advertisement