തൂപ്പ് മുറിക്കുന്നതിനിടെ കത്തി നെഞ്ചിൽ തറച്ച് വയോധികൻ മരിച്ചു

ആയിക്കുന്നം:തൂപ്പ് മുറിക്കുന്നതിനിടെ കത്തി നെഞ്ചിൽ തറച്ച് വയോധികൻ മരിച്ചു.ശൂരനാട് തെക്ക് ആയിക്കുന്നം കാരായിക്കോട്ട് വീട്ടിൽ മുരളീധരൻ പിള്ള (70) ആണ് മരിച്ചത്.ഞായറാഴ്ച രാവിലെ 11ന് വീടിനു സമീപമാണ് അപകടം നടന്നത്.ഏണിയിൽ കയറിനിന്ന് ഇരുമ്പു തോട്ടിയിൽ മൂർച്ചയേറിയ കത്തി പിടിപ്പിച്ച് തൂപ്പ് വെട്ടുന്നതിനിടെ തോട്ടി കൈയിൽ നിന്നുവഴുതി കത്തി നെഞ്ചത്ത് കുത്തി കയറുകയായിരുന്നു.

ഉടൻ തന്നെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.ഭാര്യ: പരേതയായ ശോഭനയമ്മ.മക്കൾ:വിനോദ് കുമാർ, വിനീതകുമാരി. മരുമക്കൾ: ആശാ കുമാരി,സന്തോഷ് കുമാർ.

Advertisement