ഗുരുവായൂർ ദേവസ്വത്തിൽ 192 സെക്യൂരിറ്റി സ്റ്റാഫ് ഒഴിവുകൾ

ഗുരുവായൂർ ദേവസ്വത്തിൽ 192 സെക്യൂരിറ്റി സ്റ്റാഫ് ഒഴിവുകളിലേക്ക് ഹിന്ദുക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 1 വർഷത്തേക്കാണു നിയമനം.

അവസരങ്ങൾ: സെക്യൂരിറ്റി ഗാർഡ് (190 ഒഴിവ്), സെക്യൂരിറ്റി സൂപ്പർവൈസർ (1), അസിസ്റ്റന്റ് സെക്യൂരിറ്റി സൂപ്പർവൈസർ(1). യോഗ്യത: സൈനിക, അർധ സൈനിക വിഭാഗങ്ങളിൽനിന്നു വിരമിച്ചവർ. സെക്യൂരിറ്റി സൂപ്പർവൈസർ, അസിസ്റ്റന്റ് സെക്യൂരിറ്റി സൂപ്പർവൈസർ ഒഴിവിൽ അപേക്ഷിക്കുന്നവർ ഹവിൽദാർ റാങ്കോ അതിനു മുകളിൽ റാങ്കിലോ വിരമിച്ചവർ ആയിരിക്കണം. മികച്ച ശാരീരികക്ഷമതയും കാഴ്ചശക്തിയും വേണം.

പ്രായം: 60 കവിയരുത്. ശമ്പളം: സെക്യൂരിറ്റി സൂപ്പർവൈസർ–22,000, അസിസ്റ്റന്റ് സെക്യൂരിറ്റി സൂപ്പർവൈസർ–21,000, സെക്യൂരിറ്റി ഗാർഡ്–20,350. അപേക്ഷാഫോം 50 രൂപയടച്ച് ഏപ്രിൽ 8 വരെ ദേവസ്വം ഓഫിസിൽനിന്നും വാങ്ങാം. അപേക്ഷ ഓഫിസിൽ നേരിട്ടോ ഇനിപ്പറയുന്ന വിലാസത്തിൽ തപാലിലോ ഏപ്രിൽ 13 വരെ സമർപ്പിക്കാം.

വിലാസം:
അഡ്മിനിസ്ട്രേറ്റർ, ഗുരുവായൂർ ദേവസ്വം, ഗുരുവായൂർ–680 101. 0487-2556335, www.guruvayurdevaswom.nic.in

Advertisement