പി ബാലചന്ദ്രൻ അനുസ്മരണം ചൊവ്വാഴ്ച ശാസ്താംകോട്ടയിൽ

ശാസതാംകോട്ട : പ്രശസ്ത തിരക്കഥാകൃത്തും നടനും എഴുത്തുകാരനുമായിരുന്ന പി.ബാലചന്ദ്രൻ്റെ ഒന്നാം ചരമദിനത്തോടനുബന്ധിച്ചുള്ള അനുസ്മരണ പരിപാടികൾ ചൊവ്വാഴ്ച അദ്ദേഹത്തിൻ്റെ ശാസ്താംകോട്ടയിലെ തറവാട്ട് വീട്ടിൽ നടക്കും.രാവിലെ പുഷ്പാർച്ചന, വൈകിട്ട് 4ന് അനുസ്മരണ പരിപാടിയുടെ ദീപം തെളിയ്ക്കൽ പ്രശാന്ത് മേനോൻ നിർവ്വഹിക്കും.

തുടർന്ന് പുനരധിവാസം എന്ന സിനിമയുടെ പുസ്തക രൂപത്തിലാക്കിയ തിരക്കഥയുടെ പ്രകാശനം,പി.ബാലചന്ദ്രനെ കുറിച്ച് തയ്യാറാക്കിയ ഡോക്യൂമെൻ്ററിയുടെ പ്രദർശനം,ബഷീറിൻ്റെ പ്രേമലേഖനം നാടകത്തിൻ്റെ അവതരണം എന്നിവ നടക്കും.നാടകം,സിനിമ മേഖലകളിൽ നിന്ന് വി.കെ പ്രകാശ്, പ്രശാന്ത് നാരായണൻ, ശ്യാമപ്രസാദ്,അലൻസിയർ,മധു ശങ്കരമംഗലം,അലിയാർ,മുരുകൻ തുടങ്ങിയവരും മുൻ എം.പി കെ.സോമപ്രസാദ്, എംഎൽഎമാരായ കോവൂർ കുഞ്ഞുമോൻ,പി.സി വിഷ്ണുനാഥ്,സി.ആർ മഹേഷ് തുടങ്ങിയവരും അനുസ്മരണ പരിപാടികളിൽ പങ്കെടുക്കും.

Advertisement