വേനൽച്ചൂടിൽ ഉള്ളുകുളിർക്കാൻ ഒരു ഹെൽത്തി ജ്യൂസ് ; വളരെ എളുപ്പം

Advertisement

ഈ വേനൽക്കാലത്ത് പോഷകങ്ങൾ അടങ്ങിയ ഒരു പാനീയം പരിചയപ്പെടുത്തിയിരിക്കുകയാണ് ലവ്‌നീത് ബത്ര തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ. വളരെ എളുപ്പത്തിലും വേഗത്തിലും തയ്യാറാക്കാവുന്ന ഒരു പാനീയമാണ് ഇതെന്ന് അവർ പറഞ്ഞു. ശരീരത്തിലെ ജലാംശം നിലനിർത്താൻ സഹായിക്കുന്ന ഈ പാനീയം ആന്റിഓക്‌സിഡന്റുകളാൽ സമൃദ്ധമാണെന്നും ലവ്‌നീത് പറഞ്ഞു. ഹെൽത്തി പാനീയത്തിന്റെ റസിപ്പിയും അവർ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.ഇനി എങ്ങനെയാണ് ഈ പാനീയം തയ്യാറാക്കുന്നതെന്ന് നോക്കാം..

വേണ്ട ചേരുവകൾ…

വെള്ളരിക്ക 2 എണ്ണം(തൊലി കളഞ്ഞ് ചെറുതായി അരിഞ്ഞത്)
പുതിന ഇല കാൽകപ്പ്
നാരങ്ങാ നീര് ഒരു ടീസ്പൂൺ
വെള്ളം രണ്ട് കപ്പ്

തയ്യാറാക്കുന്ന വിധം…

വെള്ളരിക്ക, പുതിന ഇല, വെള്ളം, നാരങ്ങാ നീര് എന്നിവ മിക്‌സിയിൽ നന്നായി അരച്ചെടുക്കുക. ഈ കൂട്ട് അരിപ്പ ഉപയോഗിച്ച് അരിച്ചെടുക്കുക. ഒരു ഗ്ലാസിൽ ഐസ് ക്യൂബുകൾ ഇട്ടശേഷം ഇതിലേക്ക് നേരത്തെ അരിച്ച് വെച്ചിരിക്കുന്ന വെള്ളരിക്ക ജ്യൂസ് ഒഴിച്ചുകൊടുക്കുക.

Advertisement