പള്ളിക്കലാര്‍ കാടുകയറുന്നു,അപകടം മനസിലാവാതെ അധികൃതര്‍

ശൂരനാട്. നാടിനെ ഓരോ മഴക്കാലത്തും പള്ളിക്കലാര്‍ പ്രളയത്തില്‍ മുക്കുന്ന പ്രശ്‌നം പരിഹരിക്കാന്‍ ഇത് ഉത്തമ സമയം. പക്ഷേ അധികൃതര്‍ നിസംഗതയില്‍. മഴക്കാലത്ത് പള്ളിക്കലാര്‍ നിറഞ്ഞുകവിഞ്ഞ് വന്‍കൃഷിനാശവും പരിസ്ഥിതിനാശവും പതിവാണ്.


ആറ് ഇവിടെ വനംപോലെയാണ്. വന്മരങ്ങളും വള്ളിക്കെട്ടുകളും അടിക്കാടുകളുമായി നില്‍ക്കുന്ന ഈഭാഗത്തുകൂടി ജലം ഒഴുകി മാറാത്തതാണ് പ്രളയത്തിനിടയാക്കുന്നതെന്ന് കര്‍ഷകര്‍ പറയുന്നു. അ#്ചുവര്‍ഷംമുമ്പുവരെ വലിയപ്രശ്‌നമില്ലാതെ കടന്നുപോയി. എന്നാല്‍ ഇപ്പോല്‍ സ്ഥിതി ഗുരുതരമാണ്. ആറിനുള്ളിലെ കാടുവളര്‍ച്ച നിയന്ത്രിച്ച് ഒഴുക്ക് സുഗമമാക്കാവുന്ന സമയമാണ് വേനല്‍ക്കാലം. എന്നാല്‍ അത് ശ്രദ്ധിക്കാന്‍ മേജര്‍ ഇറിഗേഷന്‍ വകുപ്പിന് സമയമില്ല.


ദശാബ്ദങ്ങളായി തുടരുന്ന പ്രശ്‌നത്തിന് പരിഹാരമുണ്ടായിട്ടും കണ്ടില്ലെന്നു നടിക്കുകയാണ് അധികൃതരെന്ന് കര്‍ഷകര്‍ പറയുന്നു. പള്ളിക്കല്‍ആറ് കടന്നുപോകുന്ന പലപ്രദേശങ്ങളുണ്ടെങ്കിലും ഏറ്റവും നാശനഷ്ടമുണ്ടാക്കുന്നത് ശൂരനാട് വടക്ക് പഞ്ചായത്തിലാണ്. പഞ്ചായത്തിലെ പാതിരിക്കല്‍,പുലിക്കുളം,ആനയടി,പടിഞ്ഞാറ്റുംമുറി വാര്‍ഡുകളില്‍ ആണ് ആറ് ഒഴുകുന്നത്. ഓണമ്പള്ളി നെടിയപാടം,ആനയടി ഏലാകളില്‍ വെള്ളം നിറയും ഇരുപ്പൂകൃഷിു നടന്നിരുന്ന ഏലാകളില്‍ക്രമാതീതമായി വെള്ളം കയറി കൃഷി സാധ്യമാകാത്തനിലവരും. ആറില്‍ മണത്തറകടവ് വരെ മാത്രമാണ് പാര്‍ശ്വഭിത്തി നിര്‍മ്മിച്ചിട്ടുള്ളത്.

ഒറ്റമഴ പെയ്താല്‍ റിലീഫ് ക്യാംപ് തുറക്കേണ്ട അവസ്ഥയിലാണ് നാട്. ഇതില്‍ സന്തോഷിക്കുന്ന ധാരാളം പേരുണ്ടെന്നും അവരുടെ താല്‍പര്യത്തിലാണ് റിലീഫ് ക്യാംപുകള്‍ നടക്കുന്നതെന്നും കര്‍ഷകര്‍ പറയുന്നു.

Advertisement