കൊല്ലം പ്രാദേശിക ജാലകം

വലിയഴീക്കല്‍ പാലം; ടൂറിസം സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

വലിയഴീക്കല്‍ പാലവുമായി ബന്ധപ്പെട്ട ടൂറിസം സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. പാലത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

azheekkal bridge 1
azheekkal bridge 3

പൊതുമരാമത്ത് വകുപ്പിന്‍റെ വ്യത്യസ്തമായ നിര്‍മിതിയാണ് വഴിയഴീക്കല്‍ പാലം. ഈ മേഖലയ്ക്ക് സംസ്ഥാനത്തിനകത്തും പുറത്തും ടൂറിസം ഭൂപടത്തില്‍ നിര്‍ണായക സ്ഥാനം ഉറപ്പാക്കുന്നതിന് വിനോദസഞ്ചാര വകുപ്പ് മുന്‍കൈ എടുക്കും. ദേശീയ പാതകൂടി യാഥാര്‍ത്ഥ്യമാകുന്നതോടെ വലിയഴീക്കല്‍ പാലത്തിന്‍റെ പ്രസക്തി വര്‍ധിക്കും.

azheekkal bridge 2

ടൂറിസം സാധ്യതകളുള്ള നിര്‍മിതികളില്‍ വകുപ്പ് വ്യത്യസ്തമായ സമീപനമാണ് സ്വീകരിക്കുന്നത്. പുതിയതായി റസ്റ്റ് ഹൗസുകള്‍ നിര്‍മിക്കുമ്പോഴും നവീകരിക്കുമ്പോഴും നവീന നിര്‍മാണ മാതൃകകള്‍ പിന്തുടരുന്നുണ്ട്. എല്ലാ നിര്‍മാണങ്ങളുടെയും രൂപകല്‍പ്പനയില്‍ സവിശേഷത ഉറപ്പാക്കുന്നു. ഇതിനായി ഭാവിയില്‍ സമഗ്രമായ ഒരു ഡിസൈന്‍ നയം രൂപീകരിക്കും-മന്ത്രി പറഞ്ഞു.

പനപ്പെട്ടി ഗവൺമെന്റ് L.P. സ്കൂളിൽ ” മാസത്തിലൊരു സ്പെഷ്യൽ ഫുഡ് പദ്ധതി

ശാസ്താംകോട്ട. ചരിത്രത്തിൽ വേറിട്ട പദ്ധതിയുമായി, കൊല്ലം ജില്ലയിലെ, ശാസ്താം കോട്ട ഭരണിക്കാവ് പനപ്പെട്ടി ഗവൺമെന്റ് L.P. സ്കൂൾ. പനപ്പെട്ടി S.M.C യുടെ നേതൃത്വത്തിൽ ” മാസത്തിലൊരു സ്പെഷ്യൽ ഫുഡ് ” എന്ന സ്വപ്ന പദ്ധതിയ്ക്ക് തുടക്കം കുറിച്ചു,

ആദ്യ ഭക്ഷണ വിതരണം ശാസ്താം കോട്ട S.I അനൂപ് സ്കൂൾ ലീഡർ ശ്രേയ സുനിലിന് നൽകി കൊണ്ട് ഉത്ഘാടനം ചെയ്തു. ആദ്യ ഭക്ഷണം സ്പോൺസർ ചെയ്ത “A.S. Groups സിനിമാ പറമ്പിന് ” നന്ദി പറഞ്ഞുകൊണ്ട് ശാസ്താം കോട്ട ഗ്രാമപഞ്ചായത്ത് മെമ്പർ പ്രസന്ന കുമാരി സംസാരിച്ചു.
S.M.C ചെയർമാൻ സത്താർ പോരുവഴിയുടെ അധൃക്ഷതയിൽ കൂടിയ യോഗത്തിൽ പ്രഥമാധൃാപകൻ H.A സലീം സ്വാഗതം പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി പ്രഭ , ഫ്രണ്ട്സ് പ്രവാസി ചാരിറ്റി കൂട്ടായ്മ ചക്കുവള്ളി ജനറൽ സെക്രട്ടറി ഹാരീസ് തോപ്പിൽ ത്രീ എന്നിവർ ആശംസ അറിയിച്ചു.


അമ്മ ടീച്ചർ ( മുൻ H.M ഗീത ടീച്ചർ) മുൻ പഞ്ചായത്ത് മെമ്പർ ബാഹുലേയൻ, B.P ഗ്ലോബൽ ചാരിറ്റിവിംഗ് ഫൗണ്ടറും ഫ്രണ്ട്സ് പ്രവാസി ചാരിറ്റി കൂട്ടായ്മ അംഗവുമായ തോപ്പിൽ അൻസർ , ഫ്രണ്ട്സ് പ്രവാസി ചാരിറ്റി കൂട്ടായ്മ കൺവീനർ അംജിത്ഖാൻ ചക്കുവള്ളി, A.S ഗ്രൂപ്പ്സ് മാനേജർ ഷാനവാസ്, S.M C വൈസ് ചെയർമാൻ മായ. S.M.C അംഗങ്ങളായ മൻസൂർ, ഷെമീർ,അംസീന,ടീന,ഷെമി,എന്നിവരും അധ്യാപകരായ പ്രവീൺ,സുനിൽ,സുമ,തഹസീന,പത്മിനി,ലീന,സുനിത, ലീന പാപ്പച്ചൻ,അജില എന്നിവർ പങ്കെടുത്തു. S.M.C അംഗങ്ങൾ തന്നെയാണ് ഭക്ഷണം പാചകം ചെയ്തത് ഒരു വേറിട്ട കാഴ്ചയായിരുന്നു.

പടിഞ്ഞാറെക്കല്ലട പഞ്ചായത്തിൽ വനിതാദിനാഘോഷം സംഘടിപ്പിച്ചു

അന്താരാഷ്ട്ര വനിതാദിനമായ മാർച്ച്‌ 8ന് പടിഞ്ഞാറെക്കല്ലട പഞ്ചായത്തിൽ വിവിധ പരിപാടികളോടെ വനിതാദിനം ആഘോഷിച്ചു. സി. ഡി. എസ് ചെയർപേഴ്സൺ വിജയനിർമലയുടെ അധ്യക്ഷതയിൽ ചേർന്ന സെമിനാർ പഞ്ചായത്ത്‌ പ്രസിഡന്റ് ഡോ. സി. ഉണ്ണികൃഷ്ണൻ ഉത്ഘാടനം ചെയ്‌തു. ക്രിമിനൽ വത്കരണവും സ്ത്രീസുരക്ഷയും എന്ന വിഷയത്തിൽ ശാസ്താംകോട്ട ഡി. വൈ. എസ്. പി രാജ്‌കുമാർ പ്രഭാഷണം നടത്തി.

അഡ്വ. ജിതേഷ്ജി പഞ്ചായത്തിലെ അവാർഡ് ജേതാക്കളെ ആദരിക്കുന്നു

വേഗവരകൊണ്ട് ഏറെ പ്രശസ്തനായ അഡ്വ. ജിതേഷ്ജി അവാർഡ് ജേതാക്കളായ പ്രശസ്ത വനിതകളെ ആദരിച്ചു. വൈസ് പ്രസിഡന്റ് എൽ. സുധ, സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻമാരായ കെ. സുധീർ, ഉഷാലയം ശിവരാജൻ, ജെ. അംബികകുമാരി, പഞ്ചായത്ത്‌ അംഗങ്ങളായ റജില, ലൈലസമദ്, ടി. ശിവരാജൻ, ഓമനക്കുട്ടൻപിള്ള, ശിവാനന്ദൻ, സുനിതദാസ് എന്നിവർ ആശംസകൾ നേർന്നു, കുടുംബശ്രീ മെമ്പർ സെക്രട്ടറി കെ. രാധാകൃഷ്ണൻ സ്വാഗതവും വൈസ് ചെയർപേഴ്സൺ പ്രീതി നന്ദിയും പറഞ്ഞു.

ചിത്തിര വിലാസം സ്കൂൾ നൂറിന്റെ നിറവിൽ

മൈനാഗപ്പള്ളി: മൈനാഗപ്പള്ളി ശ്രീചിത്തിര വിലാസം ഗവൺമെന്റ് എൽപി സ്കൂളും യുപി സ്കൂളും 1921 ൽ സ്ഥാപിതമായ സ്കൂളുകളാണ്. ഒരു നൂറ്റാണ്ടിനെ അക്ഷര ചരിത്രമായ ചിത്തിര വിലാസം സ്കൂൾ ശതാബ്ദി ആഘോഷിക്കുകയാണ്. ശ്രീ ചിത്തിര വിലാസം എൽപി സ്കൂൾ, യുപി സ്കൂൾ ടീച്ചേഴ്സ് ട്രെയിനിങ് സ്കൂൾ എന്നീ മൂന്നു വിദ്യാലയങ്ങൾ ഈ പ്രദേശത്ത് ഒരു കാലഘട്ടത്തിൽ ഒരു മാനേജ്മെന്റ് കീഴിൽ നിലനിന്നവയാണ്, ഇതിൽഎൽപി സ്കൂൾ പിന്നീട് സർക്കാരിന് വിട്ടുകൊടുക്കുകയും ട്രെയിനിങ് സ്കൂൾ ചില പ്രത്യേക സാഹചര്യത്തിൽ സർക്കാർ നിർത്തലാക്കുകയും ചെയ്തതാണ്.

എൽപി യുപി സ്കൂളുകളിലായി ആയിരത്തോളം കുട്ടികൾ പഠിക്കുന്നുണ്ട്. ശതാബ്ദി ആഘോഷ പരിപാടികൾ വിജയകരമായി നടപ്പിലാക്കുവാൻ യുപി സ്കൂൾ അങ്കണത്തിൽ വച്ച് സംഘാടക സമിതി രൂപീകരണ യോഗം നടത്തി. യോഗം കോവൂർ കുഞ്ഞുമോൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞ ത്തിന്റെ ഭാഗമായി നൂറു വർഷങ്ങൾ പിന്നിട്ട സർക്കാർ വിദ്യാലയങ്ങൾക്ക് വികസന ത്തിന്റെ ഭാഗമായി ഒരു കോടി രൂപ വരെ സഹായം നൽകുന്ന സർക്കാരിന്റെ പ്രത്യേക പദ്ധതിയിൽ ചിത്തിര വിലാസം എൽപി സ്കൂളിന്റെ യും കൂടി ഉൾപ്പെടുത്തുമെന്ന് എംഎൽഎ അറിയിച്ചു. എയ്ഡഡ് സ്കൂളുകൾക്കായി നൽകുന്ന സർക്കാർ സഹായം ചിത്തിര വിലാസം യുപി സ്കൂളുകളിലേക്കും ലഭിക്കാനുള്ള അവസരം ഒരുക്കുമെന്നും എംഎൽഎ ഉറപ്പുനൽകി.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലാലി ബാബു അധ്യക്ഷത വഹിച്ച യോഗത്തിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷാജി ചിറക്കുമേൽ, ഗ്രാമപഞ്ചായത്ത് അംഗം ആർ ബിജുകുമാർ,സജി മോൻ സ്കൂൾ മാനേജ്മെന്റ് പ്രതിനിധി കല്ലട ഗിരീഷ്, എസ് എം സി ചെയർമാൻ ജെപി ജയലാൽ പിടിഎ പ്രസിഡന്റ് അജിത് കുമാർ പ്രഥമാധ്യാപകരായ ശ്രീമതി ശ്രീലത ടീച്ചർ, ശ്രീമതി സുധ ദേവി ടീച്ചർ എന്നിവർ സംസാരിച്ചു..

യുവാവിനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ പോലീസ് പിടിയില്‍

പരവൂര്‍. യുവാവിനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചയാളെ പോലീസ് പിടികൂടി. പരവൂര്‍ കോട്ടപ്പുറം തെക്കുംഭാഗം കാവടിയില്‍ വക്കം നഗര്‍ ചക്കിനഴികത്ത് വീട്ടില്‍ നിന്നും കുറുമണ്ടല്‍ കല്ലുംകുന്ന് സുനാമി കോളനിയില്‍ ഫ്ളാറ്റ് നാലില്‍ താമസിക്കുന്ന നിഷാദ് (34) ആണ് പോലീസ് പിടിയിലായത്.

തെക്കുംഭാഗം പ്രദേശത്ത് മോഷണം, തീവയ്പ്പ് തുടങ്ങി നിരവധി കേസുകളില്‍ ഉള്‍പ്പെട്ടയാളാണ് ഇയാള്‍. പ്രദേശവാസിയായ ഷിബിലി എന്ന യുവാവിനെയാണ് ഇയാള്‍ കൈവശമിരുന്ന ബിയര്‍കുപ്പി കൊണ്ട് കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. നിരവധി കേസുകളില്‍ പ്രതിയാണ് ഷിബിലിയും. ഇരുവരും തമ്മില്‍ തെക്കുംഭാഗം കൊട്ടിക്കഴികത്ത്മൂലയില്‍ വച്ച് വാക്കേറ്റം ഉണ്ടാവുകയായിരുന്നു. തുടര്‍ന്ന് കൈവശമിരുന്ന ബിയര്‍ കുപ്പി പൊട്ടിച്ച് ഇയാള്‍ ഷിബിലിയുടെ വയറ്റില്‍ കുത്തി കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.

പരിക്കേറ്റ ഷിബിലി ചികിത്സ തേടി. തുടര്‍ന്ന് ഒളിവില്‍ പോയ നിഷാദിനെ പരവൂരില്‍ നിന്നും പോലീസ് സാഹസികമായി പിടികൂടുകയായിരുന്നു.
പരവൂര്‍ ഇന്‍സ്പെക്ടര്‍ എ. നിസാറിന്‍റെ നേതൃത്വത്തില്‍ സബ്ബ് ഇന്‍സ്പെക്ടര്‍മാരായ നിതിന്‍ നളന്‍, നിസാം, എസ്,സി.പി.ഒ മാരായ റിലേഷ്ബാബു, സതീഷ്, ബിജോയി സിപിഒ സായിറാം എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ റിമാന്‍റ് ചെയ്തു.

ഉത്സവ സ്ഥലത്ത് സഹോദരിയെ അപമാനിക്കാന്‍ ശ്രമം, ചോദ്യം ചെയ്ത യുവാവിനേയും കുടുംബത്തേയും ആക്രമിച്ച സംഘത്തിലെ ഒരാള്‍ പോലീസ് പിടിയില്‍

ഉത്സവ സ്ഥലത്ത് യുവതിയെ അപമാനിക്കാന്‍ ശ്രമിച്ചത് ചോദ്യം ചെയ്ത സഹോദരനേയും മാതാപിതാക്കളേയും ആക്രമിച്ച സംഘത്തിലെ ഒരാള്‍ പോലീസ് പിടിയിലായി. പേരൂര്‍ രഞ്ജിത് ഭവനില്‍ രഞ്ജിത്ത് (26) ആണ് പോലീസ് പിടിയിലായത്. പേരൂര്‍ കരിനല്ലൂര്‍ ഭഗവതി ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ടുളള കെട്ട് കാഴ്ച കണ്ട് നിന്ന യുവതിയെ പ്രതിയടങ്ങിയ സംഘം ശരീരത്ത് തട്ടി അപമാനിക്കാന്‍ ശ്രമിച്ചു. പ്രതികരിച്ച യുവതിയുടെ സമീപത്ത് നിന്ന സഹോദരന്‍ ഇത് ചോദ്യം ചെയ്തു.

ഇതില്‍ കുപിതരായ ആക്രമി സംഘം യുവാവിനെ ആക്രമിക്കുകയായിരുന്നു. കല്ല് കൊണ്ട് തലയ്ക്കിടിക്കുന്നത് കണ്ട് തടയാന്‍ ശ്രമിച്ച മാതാപിതാക്കളേയും ഇവര്‍ ആക്രമിച്ചു. യുവതിയോടും മാതാവിനോടും മര്യാദലംഘനം നടത്തുകയും ചെയ്തു. മാതാവിന്‍റെ പരാതിയില്‍ സ്ത്രീത്വത്തെ അപമാനിച്ചതിനും ദേഹോപദ്രവത്തിനും രജിസ്റ്റര്‍ ചെയ്യ്ത കേസിലാണ് അറസ്റ്റ്. ഇയാളെ പേരൂരില്‍ നിന്നുമാണ് പോലീസ് പിടികൂടിയത്.

സ്റ്റേഷനില്‍ വച്ച് ഇയാളെ പരിക്കേറ്റ യുവാവ് തിരിച്ചറിയുകയായിരുന്നു. സംഘത്തിലെ മറ്റ് പ്രതികളെ സംബന്ധിച്ച് വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ട്. കിളികൊല്ലൂര്‍ ഇന്‍സ്പെക്ടര്‍ കെ.വിനോദിന്‍റെ നേതൃത്വത്തില്‍ സബ്ബ് ഇന്‍സ്പെക്ടര്‍മാരായ അനീഷ്.എ.പി, സ്വാതി, മധു എ.എസ്.ഐ സുനില്‍കുമാര്‍, സി.പി.ഓ സുധീര്‍ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ റിമാന്‍റ് ചെയ്തു.

സ്വപ്ന എസ് കുഴിതടത്തിലിന്റെ
ആദ്യ ചെറുകഥാ സമാഹാരം അടുത്ത ആഴ്ച പുറത്തിറങ്ങുന്നു

ലോങ് ലോങ് പൂക്കൾ എന്ന് പേരിട്ടിട്ടുള്ള പുസ്തകത്തിൽ പത്തൊൻപതു കഥകൾ ഉണ്ട് .
ഏതൊരു വിഷയത്തേയും സ്ത്രിയുടെ ഭാഗത്തു നിന്നു വീക്ഷിക്കുമ്പോൾ ഉണ്ടാകുന്ന കണ്ടെത്തലുകളാണ് ഇതിലെ ഓരോ കഥയും .


പ്രശസ്ത സാഹിത്യകാരൻ കുഴിതടത്തിൽ ഗോപാലകൃഷ്ണൻ നായരുടെയും ശോഭനകുമാരിയുടെയും മകളായ സ്വപ്ന വളരെ ചെറുപ്രായത്തിൽ തന്നെ എഴുത്തു തുടങ്ങിയിരുന്നു.
ശൂരനാട് ഗവ.ഹയർ സെക്കണ്ടറി സ്കൂൾ അദ്ധ്യാപികയായ സ്വപ്ന ഇപ്പോൾ ചവറ ബ്ലോക്ക് കോർഡിനേറ്റർ ആണ്.
കൊല്ലം കളക്ടറേറ്റിലെ ശിരസ്തദാർ ആയിരുന്ന രാധാകൃഷ്ണൻ നായർ ആണ് ഭർത്താവ്. ശരത്കൃഷ്ണ, ആദിത്യ കൃഷ്ണ എന്നിവർ മക്കളുമാണ്. ലോങ് ലോങ് പൂക്കൾ,(ചെറുകഥകൾ)സ്വപ്ന എസ് കുഴിതടത്തിൽ,പ്രസാധകർ:സൈന്ധവ ബുക്സ് വില : 150/- രൂപ .

‘മഹാഭാരതത്തിലൂടെ’ എന്ന കൃതിയുടെ പത്താം പതിപ്പ് പ്രകാശനം മാർച്ച് 19ന്

സങ്കീർത്തനം പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച മുല്ലക്കര രത്നാകരന്റെ ‘മഹാഭാരതത്തിലൂടെ’ എന്ന കൃതിയുടെ പത്താം പതിപ്പ് പ്രകാശനം മാർച്ച് 19ന് വൈകിട്ട് 5 മണിക്ക് കൊല്ലം പബ്ലിക് ലൈബ്രറി സരസ്വതി ഹാളില്‍ നടക്കും.


.നടന്‍ മധുപാലിന് കോപ്പിനല്‍കി ഭാഷാപോഷിണി എഡിറ്റര്‍ ജോസ് പനച്ചിപ്പുറം പ്രകാശനം നടത്തും. ചവറ കെ എസ് പിള്ള അധ്യക്ഷത വഹിക്കും.

വനിതാദിനത്തില്‍ വനിതാ സംരംഭം തച്ചുതകര്‍ത്തത് കോടതി ഉത്തരവ് ലംഘനം ; പോലീസ്
അനീതി കാട്ടി

കരുനാഗപ്പള്ളി . യുണൈറ്റഡ് മര്‍ച്ചന്റ്‌സ് ചേംബറിന്റെ ചങ്ങന്‍കുളങ്ങരയില്‍ സ്ഥാപിച്ചിരുന്ന കൊടിയും ബാനറും നശിപ്പിച്ചതില്‍ പ്രതിഷേധിച്ച് യു.എം.സി ഓച്ചിറ മേഖലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധയോഗം നടത്തി. 

കോടതി ഉത്തരവിനെ പോലും വെല്ലുവിളിച്ചുകൊണ്ട് ഓച്ചിറ പോലീസും, നാഷണല്‍ ഹൈവേ അതോറിറ്റിയും, സ്വകാര്യ വ്യക്തിയും ചേര്‍ന്ന് ക്വട്ടേഷന്‍ സംഘത്തെ തരപ്പെടുത്തി ചങ്ങന്‍കുളങ്ങരയിലെ വനിതാ ഹോട്ടല്‍ വനിതാ ദിനത്തില്‍ തന്നെ അടിച്ചുതകര്‍ക്കുകയായിരുന്നുവെന്ന് യു.എം.സി. സംസ്ഥാന സെക്രട്ടറി  നിജാം ബഷി പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. യോഗത്തില്‍ യു.എം.സി വവ്വാക്കാവ് യൂണിറ്റ് പ്രസിഡന്റ് എം.സിദ്ദീഖ് മണ്ണാന്റയ്യം അധ്യക്ഷത വഹിച്ചു. സ്വാഗതം  അനീഷ്, പികെ.മധു കൃതജ്ഞതയും പറഞ്ഞു. ഡി.മുരളീധരന്‍, ഷിഹാന്‍ ബഷി, വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. 

സർഗ കൈരളി ” കലാ സാംസ്കാരിക ശിൽപ്പശാലയുടെ സംഘാടകസമിതി രൂപീകരണം

ശാസ്താംകോട്ട: ശാസ്താംകോട്ട ബി.ആർ.സി.യുടെ നേതൃത്വത്തിൽ 15 ന് മുതുപിലാക്കാട് ഇടിഞ്ഞ കുഴി ഗവ.എൽ.പി.എസിൽ 15 ന് നടക്കുന്ന “സർഗ കൈരളി ” കലാ സാംസ്കാരിക ശിൽപ്പശാലയുടെ സംഘാടകസമിതി രൂപീകരണം എസ്.എം.സി. ചെയർമാൻ തൊളിയ്ക്കൽ സുനിൽ ഉത്ഘാടനം ചെയ്തു. ബി.പി.ഒ. ദീപക് അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ എച്ച്.എം., മായ സ്വാഗതം പറഞ്ഞു.

ശശിധരൻ , മുതുപിലാക്കാട് രാജേന്ദ്രൻ , ഐ. ബേബി,. വിശ്വനാഥൻ , അജയകുമാർ എന്നിവർ പ്രസംഗിച്ചു. താലൂക്കിലെ 7 മുതൽ 11 വരെ ക്ലാസുകളിൽ പഠിക്കുന്ന 150 ളം കലാകാരന്മാർ പങ്കെടുക്കുന്ന കലാ മാമാങ്കത്തിനാണ് മുതുപിലാക്കാട് ഗവ.എൽ.പി.എസ്. വേദിയാകുന്നത്. ഭാരവാഹികളായി ചെയർമാൻ.ഗ്രാമ പഞ്ചായത്ത് സറ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അനിൽ തുമ്പോടൻ, വൈ.ചെയർമാൻ മാർ : തൊളിയ്ക്കൽ സുനിൽ (എസ്.എം.സി. ചെയർമാൻ), മായ. (എച്ച്.എം), ജനറൽ കൺവീനർ ദീപക് . (ബി.പി.ഓ )

Advertisement