27.1 C
Kollam
Wednesday 9th September, 2026 | 09:03:51 AM
Home News Local ആത്മീയ വഴിയില്‍ വെളിച്ചം പകരുന്ന നറുതിരിവിളക്ക്

ആത്മീയ വഴിയില്‍ വെളിച്ചം പകരുന്ന നറുതിരിവിളക്ക്

ശാസ്താംകോട്ട. ആത്മീയ വഴിയില്‍ വെളിച്ചം പകരുന്ന നറുതിരിവിളക്കാണ് ശുദ്ധജല തടാകത്തിന്‍റെ നാട്ടില്‍ നിന്നും മെത്രാനായി തിരഞ്ഞെടുത്ത സാംജി അച്ചന്‍. ആത്മീയ വഴിയില്‍ മൂന്നു പതിറ്റാണ്ട് പിന്നിട്ടു കഴിഞ്ഞു അദ്ദേഹം. നാടിനു വെളിച്ചമാകുകയാണ് തന്‍റെ കര്‍മ്മമെന്ന് യൗവനാരംഭത്തിലേ തിരിച്ചറിഞ്ഞ് സമര്‍പ്പിത ജീവിതം നയിക്കുന്ന ഫാ. സാംജി ടി.ജോർജിനെ മലങ്കര ഓർത്ത ഡോക്സ് സഭയിലെ പുതിയ മെത്രാപ്പൊലീത്തയായി തിരഞ്ഞെടുത്തത് തന്‍റെ സമര്‍പ്പണത്തിനുള്ള സഭയുടെ അംഗീകാരമായി കരുതാം. ശാസ്താംകോട്ട മാർ ഏലിയാ ചാപ്പൽ മാനേജരായ ഫാ. സാംജി കാല്‍ നൂറ്റാണ്ടിലേറെയായി ശാ സ്ത‌ാംകോട്ട സെന്റ് തോമസ് ബാലഭവനെ നയിക്കുകയാണ് .

ആത്മീയ ശുശ്രൂഷയ്ക്കൊപ്പം സമൂഹത്തിലെ നിർധനരായ കുട്ടി കളുടെ വിദ്യാഭ്യാസവും സമഗ്ര ക്ഷേമവും ജീവിത ദൗത്യമായി ഏറ്റെടുത്ത വൈദികനാണ്. 1975 ഫെബ്രുവരി 2നു സൗദിയിലാണു ജനനം. ചാര്‍ട്ടേഡ് അക്കൗണ്ടന്‍റാകാന്‍ പഠിക്കുന്നതിനിടെയാണ് തന്‍റെ വഴി ആത്മീയതയിലേക്കാണ് എന്ന തിരിച്ചറിവുണ്ടാകുന്നത്.. ചെങ്ങന്നൂർ ഭദ്രാസനത്തിലെ ആറാട്ടുപുഴ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി ഇടവകാംഗം. താഴത്തേടത്ത് ബംഗ്ലാവിൽ പരേതരായ സണ്ണി ജോർജിന്റെയും അമ്മിണി ജോർജിന്റെയും മകനാണ്. 21-ാം വയസ്സിൽ 1996ൽ ശാസ്ത‌ാംകോട്ട മൗണ്ട് ഹോറേ ബ് ആശ്രമത്തിൽ ചേർന്നതോടെ യാണു സന്യാസ ജീവിതം ആരംഭിച്ചത്. സന്യാസ വൈദികനായിരുന്ന യാക്കോബ് മാര്‍ ഏലിയാസ് ആണ് സാംജിക്ക് വഴികാട്ടിയത്. 2006ൽ ഡീക്കനായും 2007ൽ വൈദികനായും പട്ടമേറ്റു

19 വർഷമായി വൈദിക ശുശ്രൂഷയിൽ സജീവം 13 വർഷത്തോ ളം ഇടവക വികാരിയായി സേവന മനുഷ്ഠിച്ചു.ഒരു വൈദികന്റെ ജീ വിതം ആരാധനാലയത്തിനുള്ളിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും അത് സമൂഹത്തിൻ്റെ വേദനകളിലേ ക്കും ആവശ്യങ്ങളിലേക്കും എത്തി ച്ചേരേണ്ടതാണെന്നും പ്രവർത്തന ങ്ങളിലൂടെ അദ്ദേഹം തെളിയിച്ചിട്ടുണ്ട്.