28.1 C
Kollam
Thursday 15th October, 2026 | 02:20:29 PM
Home News Local സ്‌കൂള്‍ പ്രവേശനോത്സവം; ജില്ലാതല ഉദ്ഘാടനം എന്‍ കെ പ്രേമചന്ദ്രന്‍ എംപി നിര്‍വഹിക്കും

സ്‌കൂള്‍ പ്രവേശനോത്സവം; ജില്ലാതല ഉദ്ഘാടനം എന്‍ കെ പ്രേമചന്ദ്രന്‍ എംപി നിര്‍വഹിക്കും

കരുകോൺ അഞ്ചൽ സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിക്കുന്ന ജില്ലാതല സ്കൂൾ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം ജൂൺ ഒന്ന് രാവിലെ 9.30 ന് എൻ കെ പ്രേമചന്ദ്രൻ എം പി നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആർ ലതാദേവി അധ്യക്ഷയാകും. ചടങ്ങിൽ എം എം നസീർ എംഎൽഎ പ്രവേശനോത്സവ സന്ദേശം വായിക്കും.

Also Read:

ടൂറിസം-സാംസ്കാരിക വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ്, വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ, തൊഴിൽ, മൃഗസംരക്ഷണ-ക്ഷീര വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ, എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, കെ സി വേണുഗോപാൽ, എംഎൽഎമാരായ കെ എൻ ബാലഗോപാൽ, ജ്യോതികുമാർ ചാമക്കാല, വിഷ്ണു മോഹൻ, ഉല്ലാസ് കോവൂർ, ബി ബി ഗോപകുമാർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ എസ് അരുൺ ബാബു, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ബി ജയന്തി, റ്റി അജയൻ, അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ ജ്യോതി, ജില്ലാ കലക്ടർ ആനി ജൂലാ തോമസ്, വിദ്യാഭ്യാസ ഉപഡയറക്ടർ കെ എ ലാൽ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുക്കും.